അരവിന്ദ് അഡിഗ
ബുക്കർ സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് അരവിന്ദ് അഡിഗ (ജനനം: ഒക്ടോബർ 23, 1974). ഇദ്ദേഹത്തിന്റെ ആദ്യനോവലായ ദി വൈറ്റ് ടൈഗർ 2008-ലെ മാൻ ബുക്കർ പുരസ്കാരത്തിന് അർഹമായി.[1] ജീവിതരേഖ1974-ൽ ഡോ. കെ. മാധവ അടിഗയുടെയും ഉഷ അടിഗയുടെയും മകനായി തമിഴ്നാട്ടിലെ ചെന്നൈയിലാണ് അരവിന്ദ് അഡിഗ ജനിച്ചത്. പിന്നീട് കർണാടകത്തിലെ മംഗലാപുരത്ത് വളർന്ന അഡിഗ കനാറ ഹൈസ്കൂളിലും സെന്റ് അലോഷ്യസ് കോളേജിലുമായി തൻറെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി 1990 ൽ എസ.എസ്.എൽ. സി. പരീക്ഷയിൽ സ്വന്തം സഹോദരനായ ആനന്ദ് അടിഗയെ പിന്തള്ളി ഒന്നാം റാങ്കും നേടിയിട്ടുണ്ട്. പിന്നീട് ഉന്നതപഠനത്തിനായി ആസ്ത്രേലിയയിലേക്ക് പോയ അദ്ദേഹം അവിടെ ജെയിംസ് റൂസ് അഗ്രിക്കൾച്ചറൽ ഹൈ സ്കൂളിൽ ചേർന്നു. അതിനുശേഷം ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലും ഓക്സ്ഫഡിലെ മാഗ്ഡാലൻ കോളേജിലുമായി ഇംഗ്ലീഷ് സാഹിത്യ പഠനം പൂർത്തിയാക്കി.പത്ര പ്രവർത്തകനായും ജോലി നോക്കിയിട്ടുമുണ്ട്[2][3] ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു.[3] പത്രപ്രവർത്തനംസാമ്പത്തിക പത്രപ്രവർത്തകനായാണ് അഡിഗയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫൈനാൻഷ്യൽ ടൈംസ്, ദി ഇൻഡിപെൻഡൻറ്, ദി സൺഡേ ടൈംസ്, മണി, വോൾസ്ട്രീറ്റ് ജേർണൽ എന്നിവയിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ ആദ്യം വെളിച്ചം കണ്ടുതുടങ്ങി.[3] പിന്നീട് ടൈം മാഗസിന്റെ കറസ്പോണ്ടന്റായി.[2] അവിടെ മൂന്നുവർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഫ്രീലാൻസ് പത്രപ്രവർത്തനത്തിലേക്ക് തിരിഞ്ഞു. ഇക്കാലഘട്ടത്തിലാണ് ആദ്യനോവലായ 'ദി വൈറ്റ് ടൈഗർ' എഴുതുന്നത്. മുൻ ബുക്കർ സമ്മാനജേതാവായ പീറ്റർ കെറിയുടെ ഓസ്കാർ ആൻറ് ലൂസിൻഡ എന്ന പുസ്തകത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ നിരൂപണം ദി സെക്കൻറ് ആർട്ടിക്കിളിൽ വരികയുണ്ടായി.[4] ബുക്കർ സമ്മാനംദി വൈറ്റ് ടൈഗറിന് 2008-ലെ ബുക്കർ സമ്മാനം ലഭിച്ചതോടെ ആദ്യ നോവലിന് ഈ പുരസ്കാരം ലഭിക്കുന്ന നാലാമത്തെ വ്യക്തിയായി അരവിന്ദ് അഡിഗ. കെറി ഹുൾമ് (1985), അരുന്ധതി റോയ് (1997), ഡി.ബി.സി. പിയറി (2003) എന്നിവരാണ് തങ്ങളുടെ ആദ്യ നോവലിന് സമ്മാനം ലഭിച്ച മറ്റുള്ളവർ.[5] ഈ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് അഡിഗ. വി.എസ്. നൈപാൾ (1971), സൽമാൻ റുഷ്ദി (1981), അരുന്ധതി റോയ് (1997), കിരൺ ദേശായി (2006) എന്നിവരാണ് ഇതിനുമുമ്പ് ബുക്കർ പുരസ്കാരം നേടിയ ഇന്ത്യക്കാർ. ഇതിനുപുറമെ ഇന്ത്യയിൽ നിന്ന് പ്രചോദനം ലഭിച്ച് രചിക്കപ്പെടുകയും പിന്നീട് ബുക്കർ സമ്മാനത്തിനർഹമാകുകയും ചെയ്ത ഒമ്പതാമത്തെ നോവലാണ് ദി വൈറ്റ് ടൈഗർ.[6] കൃതി
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia