പോൾ ബീറ്റി
അമേരിക്കൻ എഴുത്തുകാരനാണ് പോൾ ബീറ്റി (ജനനം 1962). 2016, ൽ മാൻ ബുക്കർ പ്രൈസ് നേടി. ദ സെൽ ഔട്ട് എന്ന പുസ്തകത്തിനാണ് പുരസ്കാരം. ജീവിതരേഖലോസ്ഏഞ്ചലസിൽ ജനിച്ച ബീറ്റി സർഗാത്മക രചനയിൽ എം.എഫ്.എ ബിരുദവും ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ എം.എ. ബിരുദവും നേടി. 1990, ൽ ബീറ്റി ഗ്രാൻഡ് പോയട്രി സ്ലാം ചാംപ്യനായി.[1] ബിഗ് ബാങ്ക് ടേക്ക് ലിറ്റിൽ ബാങ്ക് (1991).[2] Tജോക്കർ, ജോക്കർ, ഡ്യൂസ് 994), എന്ന രണ്ട് കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.[3] ദ വൈറ്റ് ബോയ് ഷഫിൾ (1996)എന്ന ആദ്യ നോവൽ വിമർശക ശ്രദ്ധ പിടിച്ചു പറ്റി..[4] രണ്ടാമത്തെ നോവൽ ടഫ് 2000, ൽ പുറത്തിറങ്ങി.[5] 2006, ബീറ്റി ആഫ്രിക്കൻ - അമേരിക്കൻ നർമ്മ രചനകളുടെ ഒരു ആന്തോളജി ഹോക്കും എന്ന പേരിൽ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചു.[6] 2008 ൽ സ്ലംബർലാന്റ് എന്ന പേരിൽ ബെർലിനിലെ ഒരു അമേരിക്കക്കാരനായ ഡി ജെ യെക്കുറിച്ചുള്ള നോവൽ പ്രസിദ്ധീകരീച്ചു. ജന്മനാടായ ലോസ് ഏഞ്ചലസിനെക്കുറിച്ചുള്ള ദ സെൽ ഔട്ട് എന്ന നോവലിൽ വംശീയമായ സമത്വത്തെക്കുറിച്ചാണ് ബീറ്റി പറയുന്നത്.[7][8] 2015 ൽ രചിച്ച ദ സെൽ ഔട്ട് എന്ന നോവലിന് മാൻ ബുക്കർ പുരസ്കാരം ലഭിച്ചു. ബുക്കർ പ്രൈസ് ലഭിക്കുന്ന ആദ്യ അമേരിക്കക്കാരനാണ് .[9] പുരസ്കാരങ്ങൾ
നോവൽ
ആന്തോളജി
കവിത
അവലംബം
|
Portal di Ensiklopedia Dunia