വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു.
അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രത്തലവനും, ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ് പ്രസിഡന്റ് (ഇംഗ്ലീഷ്: President of the United States of America (POTUS)[1]. എക്സിക്യുട്ടീവ് ബ്രാഞ്ചിന്റെ ചീഫ് എന്നനിലയിലും, ഫെഡറൽ ഗവൺമെന്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിലും ,പ്രസിഡണ്ട് എന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും സ്വാധീനിക്കപ്പെടുന്നതും, ആദരിക്കപ്പെടുന്നതുമായ പദവിയാണ്. യു.എസ്. ആംഡ് ഫോഴ്സിന്റെ കമാന്റർ ഇൻ ചീഫും പ്രസിഡണ്ട് തന്നെയാണ്.പ്രസിഡന്റു സ്ഥാനത്തേക്ക് നാലുവർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പുണ്ടെങ്കിലും പ്രസ്തുത തിരഞ്ഞെടുപ്പിനുശേഷം രൂപവത്കരിക്കപ്പെടുന്ന ഇലക്ടറൽ കോളജ് ആണ് യഥാർത്ഥത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.
അമേരിക്കൻ ഐക്യനാടുകളുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ജോ ബൈഡൻ. 2021 ജനുവരി 20-നാണ് ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.