അച്ചുവേട്ടന്റെ വീട്
നെടുമുടിവേണു, ബാലചന്ദ്രമേനോൻ, രോഹിണി ഹട്ടങ്കടി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അച്ചുവേട്ടന്റെ വീട്. ബാലചന്ദ്രമേനോൻ തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്. എ.വി. ഗോവിന്ദൻകുട്ടിയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിന്റെ ഗാനരചന എസ്. രമേശൻ നായരും സംഗീതസംവിധാനം വിദ്യാധരനും നിർവ്വഹിച്ചിരിക്കുന്നു. ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം പകർന്നത് മോഹൻ സിത്താര ആണ്. കഥാതന്തുഅച്യുതൻനായർ (നെടുമുടിവേണു) പത്തനാപുരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുടുംബസമേതം താമസം മാറുന്നു. പുതിയ വാടകവീടിനു സമീപത്തെ മെൻസ് ഹോസ്റ്റൽ വിദ്യാർഥികൾ അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അതിലെ പ്രധാനി, ക്യാപ്റ്റൻ എന്നറിയപ്പെടുന്ന വിപിൻ (ബാലചന്ദ്രമേനോൻ) ആണ് പ്രശ്നങ്ങൾക്ക് ചുക്കാൻ പിടിക്കുക. ഒരു ദിവസം വിപിനുമായുള്ള സംഘർഷത്തിനു ശേഷം അച്യുതൻനായർ ഹൃദയാഘാതം മൂലം മരിക്കുന്നു. അതിനു ശേഷം വിപിൻ ആകെ മാറുന്നു. അച്യുതൻനായരുടെ ഭാര്യയായി രോഹിണി ഹട്ടങ്കടി വേഷമിട്ടു. അഭിനേതാക്കൾ
സംഗീതംഗാനരചന നിർവ്വഹിച്ചിരിക്കുന്നത് എസ്. രമേശൻ നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാധരൻ.
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia