വിക്കിപീഡിയ:അപ്ലോഡ്ഇത് മലയാളം വിക്കിപീഡിയയിലേക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള താളാണ്. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അവയുടെ പകർപ്പവകാശത്തെ കുറിച്ചുള്ള വിവരങ്ങളും നൽകേണ്ടതാണ്. പകർപ്പവകാശം സംബന്ധിച്ച വിവരങ്ങൾ വിക്കിപീഡിയ വളരെ ഗൗരവത്തോടെ കാണുന്നതിനാൽ താങ്കൾക്ക് അറിയാവുന്ന പരമാവധി വിവരങ്ങൾ വസ്തുനിഷ്ഠമായി നൽകുവാൻ താത്പര്യപ്പെടുന്നു. ഈ വിഷയത്തിൽ താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ എന്ന താളിൽ ചോദിക്കാവുന്നതാണ്. താങ്കൾ ഒരു ചിത്രം ചേർക്കുമ്പോൾ അനുയോജ്യമായ ഒരു പകർപ്പവകാശ അനുമതി കൂടി സൂചിപ്പിക്കേണ്ടതുണ്ട്. താങ്കൾ നൽകുന്നത് പൊതുസഞ്ചയം ആയോ, ഗ്നു സ്വതന്ത്ര പ്രമാണ അനുമതി, ക്രിയേറ്റീവ് കോമൺസ് അനുമതി, എന്നിവയിലേതെങ്കിലും ആണെങ്കിൽ, ആ അനുമതി പിന്നീട് മാറ്റാനാവില്ല. വിവിധ പകർപ്പകാശടാഗുകൾ ഈ താളിൽ കാണാം. വിവിധതരം പകർപ്പവകാശ അനുബന്ധങ്ങളുടെ പട്ടിക ഇവിടെ കാണാം. സ്വതന്ത്രാനുമതിയുള്ള പ്രമാണങ്ങളുടെ ഒരു പൊതുശേഖരമാണ് വിക്കിമീഡിയ കോമൺസ്. താങ്കൾ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എങ്കിൽ അത് കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാവും നല്ലത്. താങ്കൾ ഇവിടെ ഉപയോഗിച്ച അതേ ഉപയോക്തൃ നാമം ഉപയോഗിച്ച് കോമൺസിലും ലോഗിൻ ചെയ്യാവുന്നതാണ്. കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
താങ്കൾക്ക് ഇവിടെ നൽകാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ പകർപ്പവകാശങ്ങളെക്കുറിച്ചും, ഉപയോഗ നയത്തെക്കുറിച്ചും വ്യക്തമായ അറിവ് ഉണ്ടെങ്കിൽ നേരിട്ട് അപ്‌ലോഡ് ഫോം ഉപയോഗിക്കാവുന്നതാണ്. ഈ ചിത്രം ഏതു തരത്തിലുള്ളതാണ് ?
|
Portal di Ensiklopedia Dunia