ഹെൻറി ഡേവിഡ് തോറോ
അമേരിക്കക്കാരനായ ഒരു എഴുത്തുകാരനും, കവിയും, തത്ത്വചിന്തകനും, അടിമവ്യാപാരവിരോധിയും, പരിസ്ഥിതിവാദിയും, നികുതിനിഷേധിയും, സർവേയറും, ചരിത്രകാരനും ആയിരുന്നു ഹെൻറി ഡേവിഡ് തോറോ (Henry David Thoreau).(ജൂലൈ 12, 1817 – മെയ് 6, 1862) ഒരു പ്രമുഖനായ ട്രാൻസെന്റലിസ്റ്റായ,[2] തോറോ, പ്രകൃതിയോട് ഇണങ്ങി ലളിതജീവിതം നയിക്കുന്നതെപ്പറ്റിയും അനീതികാണിക്കുന്ന സർക്കാരിനോട് നിസ്സഹകരണം നടത്തുന്നതെപ്പറ്റിയും പ്രതിപാദിക്കുന്ന വാൾഡൻ എന്ന തന്റെ പുസ്തകത്തിലൂടെയാണ് ഏറ്റവും അറിയപ്പെടുന്നത്. തോറോവിന്റെ രചനകൾ ഇരുപതിലേറെ വാല്യങ്ങൾ ഉണ്ട്. പ്രകൃതിചരിത്രത്തെപ്പറ്റിയും തത്ത്വശാസ്ത്രത്തെപ്പറ്റിയും പരിസ്ഥിതിയെപ്പറ്റിയുമെല്ലാമുള്ള തോറോവിന്റെ രചനകളാണ് ആധുനിക പരിസ്ഥിതിശാസ്തത്തിന്റെയെല്ലാം ആദ്യസ്രോതസ്സുകൾ. പ്രകൃതിനിരീക്ഷണത്തിൽ നിന്നും സ്വാനുഭവങ്ങളിൽ നിന്നും ചരിത്രപാഠങ്ങളിൽ നിന്നുമെല്ലാമാണ് അദ്ദേഹത്തിന്റെ രചനകൾ രൂപം കൊണ്ടത്. അടിമത്തത്തിനെതിരെ ജീവിതം മുഴുവൻ പോരാടിയ ആളാണ് തോറോ. അദ്ദേഹത്തിന്റെ നിസ്സഹകരണ രീതികൾ പിൽക്കാലത്ത് ടോൾസ്റ്റോയി, ഗാന്ധിജി, മാർട്ടിൻ ലൂതർ കിംഗ് എന്നിവരെയെല്ലാം സ്വാധീനിച്ചിട്ടുണ്ട്. അവലംബം
പുറത്തേക്കുള്ള കണ്ണികൾHenry David Thoreau എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. [[വർഗ്ഗം: ]] |
Portal di Ensiklopedia Dunia