സ്വർണ്ണത്തവള
Hylarana aurantiaca എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന തവളയെയാണ് സ്വർണ്ണ തവള എന്ന് വിളിച്ചു വരുന്നത്. ഇത് Trivandrum Frog, Common wood frog, Small wood frog എന്നീ പേരുകളിലും അറിയപ്പെടുന്നു. ശ്രീലങ്കയിലെയും പശ്ചിമഘട്ടത്തിലേയും ഒരു തദ്ദേശീയ ജീവിയാണിത്. വർഗ്ഗീകരണംഒരു സങ്കീർണമായ ശാസ്ത്ര നാമമാണ് Hylarana aurantiaca എന്നത്. ഈ പേരിൽ ഉപകുടുംബങ്ങൾ ഉണ്ടായേക്കാം. ശ്രീലങ്കയിൽ നിന്നും കണ്ടെത്തിയ Hylarana aurantiaca എന്ന പേരിലുള്ള തവള ഒരു പക്ഷെ പുതിയ ജീവി ആയിരിക്കാം എന്ന് ജന്തുശാസ്ത്രജ്ഞന്മാർ കരുതുന്നു.[2] തിരുവനന്തപുരത്ത് നിന്നും ബ്രിട്ടീഷ് -ബെൽജിയൻ ജന്തുശാസ്ത്രജ്ഞനായ ജോർജ്ജ് ആൽബർട്ട് ബൊളിൻജർ 1904 ലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്. ആദ്യകാലത്ത് ഇതിന്റെ ശാസ്ത്രനാമം Rana aurantiaca എന്നായിരുന്നു.[3] വിവരണംഇടത്തരം വലിപ്പമുള്ള തവളയാണിത്. ആൺ തവളകൾ 32 മുതൽ 55.7 മില്ലീമീറ്റർ വരെ ഉയരമുള്ളതാണ്. പൊതുവെ വലിപ്പം കൂടിയ പെൺ തവളകൾക്ക് 62.6 മില്ലീമീറ്റർ വരെ ഉയരമുണ്ടാകും. പേര് സൂചിപ്പിക്കുന്നത് പോലെ സ്വർണ്ണനിറമാണ് ഇവയ്ക്ക്.[4] തടാകങ്ങൾ, കുളങ്ങൾ, അരുവികൾ എന്നിവ മുതൽ പുഴകളിൽ വരെ ഇവ കാണപ്പെടുന്നു. നിത്യഹരിത വനങ്ങൾ, മുളങ്കാടുകൾ, തീരപ്രദേശങ്ങൾ, വയലുകൾ എന്നിവിടങ്ങളിൽ വച്ചും ഇവയെ കണ്ടെത്തിയിട്ടുണ്ട്. പൊതുവെ മരച്ചില്ലകളിലാണു പ്രായപൂർത്തി ആയ സ്വർണ്ണ തവളകളെ കാണുക. ആവാസസ്ഥാനങ്ങളുടെ നാശം നിമിത്തം ഭേദ്യമായ അവസ്ഥയിലാണ് IUCN 3.1- Vulnerable ) ഇന്ന് ഈ തവള. അവലംബംHylarana aurantiaca എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia