സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
മലയാളം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുന്നതിനും, മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരിപ്പിക്കുന്നതിനുമുള്ള സന്നദ്ധപ്രവർത്തകരുടെ ഒരു കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ അടിസ്ഥാനമാക്കി ഭാഷാ കമ്പ്യൂട്ടിങ്ങിനാവശ്യമായ സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കുകയും പ്രാദേശികവത്കരിക്കുകയുമാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സംഘടനയുടെ ലക്ഷ്യം. ഗ്നൂ സാവന്നയിൽ ലഭ്യമാക്കിയ ചെയ്തിരിക്കുന്ന ഈ പ്രൊജക്ട് മലയാളത്തിനു വേണ്ടി നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചരിത്രംകോഴിക്കോട് ആർ.ഇ.സി.യിൽ (ഇപ്പോഴത്തെ എൻ.ഐ.ടി, കോഴിക്കോട്) വിദ്യാർത്ഥിയായിരുന്ന ബൈജു. എം. ആണ് 2001-ൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സ്ഥാപിച്ചത്. 2001-ൽ തുടങ്ങിയെങ്കിലും 2006 അവസാനം വരെ ഈ കൂട്ടായ്മ നിർജീവമായിരുന്നു. 2006 നവംബറിൽ ഡെബിയൻ ഗ്നു/ലിനക്സ് ഇൻസ്റ്റാളറിന്റെ മലയാളം പ്രാദേശികവത്കരണത്തിനായി മലയാളം പ്രവർത്തകർ ഒത്തുചേർന്നതോടെ സംരംഭം വീണ്ടും സജീവമാവുകയായിരുന്നു. സാവന്നയിൽ ലഭ്യമാക്കിയ പ്രൊജക്ടിലേക്ക് കൂടുതൽ ഹാക്കർമാരെത്തി. 2006 ഡിസംബറിൽ ധ്വനി പ്രൊജക്ട് സന്തോഷ് തോട്ടിങ്ങൽ തുടങ്ങി. പ്രവർത്തനങ്ങൾനിർമ്മിച്ച പ്രധാന സോഫ്റ്റ്‌വെയറുകൾ
മൊബൈൽ ആപ്ലിക്കേഷനുകൾ
പരിപാലിക്കുന്ന അക്ഷര സഞ്ചയങ്ങൾ (ഫോണ്ടുകൾ)സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് 12 യൂണിക്കോഡ് ഫോണ്ടുകൾ പരിപാലിക്കുന്നുണ്ട് [3]
പ്രാദേശികവത്കരണ പ്രവർത്തനങ്ങൾ
വിവരശേഖരങ്ങൾ
സോഫ്റ്റ്‌വെയർ വികസന ക്യാമ്പുകൾകേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും മറ്റു അനുബന്ധ സ്ഥാപനങ്ങളിലുമായി സഹകരിച്ച് സ്വതന്ത്ര സോഫ്റ്റ് വെയർ വികസനവും മലയാളം പ്രാദേശിക വത്കരണവും മുൻനിർത്തി നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്[5][6]. ഗൂഗിൾ സമ്മർ ഓഫ് കോഡ്സ്വതന്ത്രസോഫ്റ്റ്വെയർ പ്രൊജക്റ്റുകളുടെ ഭാഗമായി പ്രവർത്തിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനായി ഗൂഗിൾ നടത്തിവരുന്ന ഒരു പദ്ധതിയാണ് ഗൂഗിൾ സമ്മർ ഓഫ് കോഡ്. 2007[7] ലും 2013[8] ലും സ്വതന്ത്ര മലയാളം കംമ്പ്യൂട്ടിങ്ങ് ഇതിലെ വഴികാട്ടി സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടു [9] [10] [11]. ശില്പ പ്രൊജക്റ്റ്സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഇന്ത്യൻ ഭാഷാ കമ്പ്യൂട്ടിങ്ങിലേക്കുള്ള സഹോദര സംരംഭമാണ് ശില്പ പ്രൊജക്റ്റ്[12] കൂടുതൽ വിവരങ്ങൾക്ക്Swathanthra Malayalam Computing എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
|
Portal di Ensiklopedia Dunia