സ്റ്റാൻലി റോമൻ
കേരള ലത്തീൻ കത്തോലിക്കാ സഭയിലെ കൊല്ലം രൂപതയുടെ മെത്രാനാണ് സ്റ്റാൻലി റോമൻ[1]. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനായും പ്രവർത്തിക്കുന്നു. ജീവിതരേഖ1941 ജൂൺ നാലിന് കൊല്ലം ജില്ലയിലെ പുനലൂരിൽ റോമൻ ഫെർണാണ്ടസിന്റെയും എലിസബത്തിന്റെയും പതിനൊന്നു മക്കളിൽ പത്തമാനായിട്ടാണ് ജനനം[2].പ്രാഥമിക വിദ്യാഭ്യാസം പുനലൂർ സൈന്റ് ജോൺസ് എൽ പി സ്കൂൾ ,ഗവണ്മെന്റ് യു പി സ്കൂൾ എന്നിവിടങ്ങളിൽ പൂർത്തീകരിച്ചു[2]. . കൊല്ലം സെന്റ് റാഫേൽസ് മൈനർ സെമിനാരിയിലായിരുന്നു വൈദികപഠനം[3]. രണ്ടാം വത്തിക്കാൻ സുനഹദോസിന്റെ കാലയളവിൽ റോമിൽ വൈദിക പരിശീലനം നടത്തിയ ഡോ.സ്റ്റാൻലി റോമൻ. പ്രൊപ്പഗാന്ത കോളേജിൽ വച്ച് പൌരോഹിത്യം സ്വീകരിച്ചു. റോമിൽ ഊർബൻ യൂണിവേഴ്സിറ്റിയിൽ നിന്നും തത്ത്വശാസ്ത്രത്തിൽ പി.എച്ച്.ഡി, ദൈവശാസ്ത്രത്തിൽ എസ്.ടി.എൽ എന്നീ ബിരുദങ്ങൾ നേടി. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദവും നേടിയിട്ടുണ്ട്. സെന്റ്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.[4] കൊല്ലം രൂപതയുടെ പതിമൂന്നാമത് മെത്രാനായി 2001 ഡിസംബറിലാണ് ഡോ. സ്റ്റാൻലി റോമൻ അഭിഷിക്തനായത്. കാർമൽ ഗിരി സെമിനാരിയുടെ ആദ്യ റെക്ടർ, ഫാത്തിമ മാതാ നാഷനൽ കോളജ് പ്രിൻസിപ്പൽ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അവലംബം
|
Portal di Ensiklopedia Dunia