സോൻ നദി
മധ്യ ഇന്ത്യയിലെ ഒരു നദിയാണ് സോൻ. ഗംഗാ നദിയുടെ ദക്ഷിണ പോഷകനദികളിൽ ഏറ്റവും വലുതാണിത്. ഏകദേശം 784 കിലോമീറ്റർ(487മൈൽ) നീളമുള്ള സോൻ ഇന്ത്യയിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്. ഛത്തീസ്‌ഗഢ് സംസ്ഥാനത്തിലാണ് ഇതിന്റെ ഉദ്ഭവസ്ഥാനം. അമർഖണ്ഡക്കിന് സമീപത്ത് നിന്നും നർമ്മദ യുടെ കിഴക്ക് ഭാഗത്ത് നിന്നാണ് സോൺ ഉത്ഭവിക്കുന്നനത്. ഗംഗയുടെ പോഷകനദികളിൽ ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കാത്ത ഏക നദിയാണ് സോൺ. പ്രയാണംഉദ്ഭവസ്ഥാനത്തുനിന്ന് വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ മധ്യപ്രദേശിലൂടെ ഒഴുകുന്നു. തെക്ക് പടിഞ്ഞാറ്-വടക്ക് കിഴക്കൻ ഡിശയിൽ സ്ഥിതിചെയ്യുന്ന കൈമുർ പർവതനിരകൾ നദിയുടെ തുടർന്നുള്ള പ്രയാണത്തിന് തടസമാകുന്നതിനാൽ ഒഴുക്ക് കിഴക്ക് ദിശയിലേക്ക് മാറുന്നു. പിന്നീട് കൈമൂർ പ്രർവതനിരകൾക്ക് സമാന്തരമായി കിഴക്ക്-വടക്ക് കിഴക്കൻ ദിശയിൽ ഉത്തർപ്രദേശ്, ബീഹാർ സംസ്ഥനങ്ങളിലൂടെ ഒഴുകുന്നു. പോഷകനദികൾഇന്ദ്രാപുരി അണക്കെട്ട്സോൻ നദിക്ക് കുറുകേയുള്ള ഇന്ദ്രാപുരി അണക്കെട്ട് ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ടുളിൽ ഒന്നാണ്. വളരെ വലിയ അളവിൽ ജലം ശേഖരിക്കുന്ന ഈ അണക്കെട്ട് ബീഹാറിലെ ഡെഹ്രി നഗരത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. അതിൽ നിന്നൊഴുകുന്ന രണ്ട് പ്രധാന കനാലുകളും മറ്റ് ചെറിയ കനാലുകളും ചേർന്നാണ് ബീഹാറിന്റെ മധ്യ,പടിഞ്ഞാറൻ ഭാഗങ്ങളിൽ മുഴുവൻ ജലസേചനം നടത്തുന്നത്
|
Portal di Ensiklopedia Dunia