സോഷ്യലിസ്റ്റ് ജനതാ ദൾ
ജനതാ ദൾ യുണൈറ്റഡിൽ നിന്നും വേർപിരിഞ്ഞ ഇന്ത്യയിലെ കേരള സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് സോഷ്യലിസ്റ്റ് ജനതാ ദൾ. ദേശീയ ജനാധിപത്യ സഖ്യത്തെ പിന്തുണച്ച് സോഷ്യലിസ്റ്റ് ജനതാ ദൾ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നു. 2014 ൽ രൂപീകൃതമായ സോഷ്യലിസ്റ്റ് ജനതാ ദൾ വി.വി. രാജേന്ദ്രനാണ് നേതൃത്വം നൽകിയിരുന്നത്. 2025 ജനുവരി 26 മുതൽ ശ്രീനിവാസൻ കുറുപ്പത്ത് സംസ്ഥാന അധ്യക്ഷനായി കേരളത്തിൽ എല്ലാ ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും പ്രവർത്തിക്കുന്നു. ജനറൽ സെക്രട്ടറി പി.കെ. ശാന്തകുമാർ. സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ട ജനാവിഭാഗങ്ങളുടെ സാമൂഹിക - സാമ്പത്തിക നില ഉയർത്തി സമത്വം ഉറപ്പുവരുത്തുക എന്നതാണ് സോഷ്യലിസ്റ്റ് ജനതാ ദളിന്റെ പ്രഖ്യാപിത ലക്ഷ്യം. എസ്.ജെ.ഡി എന്ന് ചുരുക്കി വിളിക്കുന്ന പാർട്ടിക്ക് സോഷ്യലിസ്റ്റ് ഒബിസി സെന്റർ, സോഷ്യലിസ്റ്റ് എസ്.സി സെന്റർ, സോഷ്യലിസ്റ്റ് യുവ ജനത, സോഷ്യലിസ്റ്റ് മഹിളാ ജനത, സോഷ്യലിസ്റ്റ് പ്രവാസി സെന്റർ, സോഷ്യലിസ്റ്റ് കിസാൻ ജനത എന്നീ പോഷക സംഘടനകൾ കൂടി പ്രവർത്തിക്കുന്നുണ്ട്. ഒരു സാമൂഹിക - ജനാധിപത്യ - മതേതരവാദി പാർട്ടിയായി ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് കേരള സംസ്ഥാനത്ത് സോഷ്യലിസ്റ്റ് ജനതാ ദൾ പ്രവർത്തിക്കുന്നു.[1]
|
Portal di Ensiklopedia Dunia