സോന ഹെയ്ഡൻ
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് സോന ഹെയ്ഡൻ. തമിഴ് ചലച്ചിത്രങ്ങളിലെ ഐറ്റം ഗാനങ്ങളിലൂടെയാണ് ഇവർ പ്രേക്ഷകശ്രദ്ധ നേടിയത്. 2002-ലെ മിസ് തമിഴ് നാടു സൗന്ദര്യമത്സരത്തിൽ വിജയിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2008-ൽ പുറത്തിറങ്ങിയ കുസേലൻ എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. [1] സ്വകാര്യ ജീവിതം1979 ജൂൺ 1-ന് ചെന്നൈയിലാണ് സോന ഹെയ്ഡൻ ജനിച്ചത്. പോർച്ചുഗീസ്-ഫ്രഞ്ച് വംശജന്റെയും ശ്രീലങ്കൻ തമിഴ് വനിതയുടെയും പുത്രിയാണ്. ചെന്നൈയിലെ ലുസാരസ് റോഡ് കോൺവെന്റ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അണ്ണാമലൈ സർവ്വകലാശാലയിൽ നിന്നു കൊമേഴ്സ് ബിരുദം നേടി. അതിനുശേഷം മധുരൈ കാമരാജ് സർവ്വകലാശാലയിൽ ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കോഴ്സിനു ചേർന്നു. സോനയ്ക്കു രണ്ടു സഹോദരിമാരുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സോനയ്ക്കു സ്വന്തമായി ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയുണ്ട്. സ്ത്രീകൾക്കു വേണ്ടിയുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനവും ഇവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ട്.[2] ചലച്ചിത്രങ്ങൾഅഭിനയിച്ചവ
നിർമ്മാണം
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia