സോഡിയം സിലിക്കേറ്റ്
സിലിക്കൺ ഡൈ ഓക്സൈഡ് അഥവാ സിലിക്ക അടങ്ങിയിരിക്കുന്ന മണൽ, സോഡിയം കാർബണേറ്റ് ചേർത്ത് ചൂടാക്കുമ്പോൾ കിട്ടുന്ന നിറമില്ലാത്തതും സ്ഫടിക സദൃശ്യവുമായ ഖരപദാർത്ഥമാണ് വാട്ടർ ഗ്ലാസ്സ് അഥവാ സോഡിയം സിലിക്കേറ്റ്. ഉപയോഗങ്ങൾവിവിധ സോഡിയം സിലിക്കേറ്റുകളുടെ ഒരു മിശ്രിതമാണ് ആ പദാർത്ഥം. ഈ ഖരവസ്തു വെള്ളത്തിൽ ലയിപ്പിക്കുമ്പോൾ കിട്ടുന്ന കട്ടികൂടിയ, നിറമില്ലാത്ത ദ്രാവകമാണ് ജലസ്ഫടികം. സിലിക്കയും കാസ്റ്റിക് സോഡയും തമ്മിൽ ഉന്നതമർദ്ദത്തിൽ പ്രതിപ്രവർത്തിച്ച് വാട്ടർ ഗ്ലാസ്സ് നിർമ്മിക്കാം. ഉയർന്ന മർദ്ദത്തിൽ ചൂടാക്കി ജലസ്ഫടികത്തെ പൂർണ്ണമായും വെള്ളത്തിൽ ലയിപ്പിക്കാവുന്നതാണ്. ഇങ്ങനെ കിട്ടുന്ന ലായനി ശക്തമായ ക്ഷാരമാണ്. ജലസ്ഫടികം സാധാരണമായി നിറമില്ലാത്തതാണ്. എല്ലായിനങ്ങളും സ്ഫടികസദൃശ്യങ്ങളാണ്. മുട്ടകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കുന്നതിനും കെട്ടിടത്തിനുവേണ്ട കൃത്രിമക്കല്ലുകൾ കാലാവസ്ഥയെ അതിജീവിച്ച് നിൽക്കുന്നതിനും തീ പിടിക്കാത്ത സിമന്റ് നിർമ്മിക്കുന്നതിനും ജലസ്ഫടികം ഉപയോഗിക്കാം. ഒരു കെമിക്കൽ ഗാർഡൻ നിർമ്മിക്കുന്നതിനും ഇത് ഉപയോഗിക്കാം. നിർമ്മാണംജലസ്ഫടികവും ചൂടുവെള്ളവും 1:3 എന്ന അനുപാതത്തിൽ കലർത്തുക. തണുക്കുമ്പോൾ കോപ്പർ സൾഫേറ്റ്, അയൺ സൾഫേറ്റ്, കൊബാൾട്ട് നൗട്രേറ്റ്, മാംഗനീസ് ക്ലോറൈഡ്, ആലം എന്നിവയുടെ നിറമുള്ള പരലുകൾ മിശ്രതത്തിലേയ്ക്കിടുക. ഏതാനും നാളുകൾക്കുള്ളിൽ ഈ പരലുകൾ നിറമുള്ള ഗടനകളായി മുകളിലേയ്ക്ക് വലരും. ഇവ ചെടികളെപ്പോലെ തോന്നിക്കും. യഥാർത്ഥത്തിൽ അതത് ലോഹങ്ങളുടെ സിലിക്കേറ്റ് ട്യൂബുകളാണവ. അവലംബംപുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Sodium silicates. |
Portal di Ensiklopedia Dunia