സൂര്യകാന്ത് ത്രിപാഠി 'നിരാല'

സൂര്യകാന്ത് ത്രിപാഠി 'നിരാല'
सूर्यकांत त्रिपाठी 'निराला'
Suryakant Tripathi 'Nirala'
ജനനം(1899-02-21)ഫെബ്രുവരി 21, 1899
മിഡ്‌നാപ്പൂർ(മേദിനിപ്പൂർ), ബംഗാൾ
മരണംഒക്ടോബർ 15, 1961(1961-10-15) (65 വയസ്സ്)
അലഹബാദ്, Uttar Pradesh
തൊഴിൽകവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, കഥാകൃത്ത്
ദേശീയതഭാരതീയൻ
കാലഘട്ടംChhayavaad

ആധുനിക ഹിന്ദി സാഹിത്യരംഗത്തെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു സൂര്യകാന്ത് ത്രിപാഠി 'നിരാല' (1899 ഫെബ്രുവരി 21). കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, കഥാകൃത്ത് എന്നീ നിലകളിൽ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.[1]

ജീവിതരേഖ

ബംഗാളിലെ മേദിനിപ്പൂരിലെ മഹിഷാദൾ എന്ന പട്ടണത്തിൽ 1899 ഫെബ്രുവരി 21ന് ജനിച്ചു. സൂരജ് കുമാർ എന്നായിരുന്നു അദ്ദേഹത്തിന്റെ ചെറുപ്പത്തിലെ പേര്. പ്രാഥമിക വിദ്യാഭ്യാസം മേദിനിപ്പൂരിലെ ബംഗാളി മാധ്യമത്തിലായിരുന്നു. മെട്രിക്കുലേഷൻ പാസ്സായതിനുശേഷം നിരാല ലഖ്നൗവിൽ വരുകയും, തുടർന്ന് ഉന്നാവ് ജില്ലയിൽ താമസമാക്കുകയും ചെയ്തു. ഈ കാലയളവിൽ ഒട്ടനവധി പ്രസാധകർക്കുവേണ്ടി അദ്ദേഹം ജോലി ചെയ്തു. സാമ്പത്തിക പ്രതിസന്ധിയുടേതായ പ്രസ്തുത കാലയളവിൽ ഉപജീവനത്തിനുവേണ്ടി പ്രസ്സുകളിലെ പ്രൂഫ് റീഡറായും ജോലി ചെയ്തിട്ടുണ്ട്. 'സമന്വയ്', 'മത്വാലാ', 'സുധ' എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപനായിരുന്നു. 1961 ഒക്ടോബർ 15ന് അലഹബാദിൽ വച്ച് അന്തരിച്ചു.

രചനകൾ

കവിതകൾ സ്നേഹനിർച്ച

നോവലുകൾ

  • അപ്സരാ
  • അൽകാ
  • പ്രഭാവതി
  • നിരുപമ
  • ചമേലി
  • ചോടീ കി പകഡ്
  • കാലേ
  • കർനാമേം
  • ദിവാനോ കി ഹസ്തി

കഥകൾ

  • ചാതുരി
  • ചമാർ
  • സുകുൽ കി ബീവി
  • സഖി
  • ലിലീ
  • ദേവി

ഉപന്യാസങ്ങൾ

വിവർത്തനങ്ങൾ

അവലംബം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia