സുജിത
മലയാളം തമിഴ് തെലുങ്ക് സിനിമാവേദികളിൽ പ്രശസ്തയായ ഒരു നടിയാണ് സുജിത്. ഇംഗ്ലീഷ്: Sujitha. പൂവിനു പുതിയ പൂന്തെന്നൽ എന്ന മമ്മുട്ടി സിനിമയിലെ ഊമയായ ആൺകുട്ടിയായി വേഷം ചെയ്താണ് മലയാള സിനിമയിൽ ആദ്യമായി രംഗപ്രവേശനം ചെയ്യുന്നത്. ഈ വേഷത്തിനു സുജിതക്ക് നിരവധി അവാർഡുകളും പ്രശംസാപത്രങ്ങളും ലഭിച്ചു. ജീവിതരേഖനിർമ്മാതാവാണ് സുജിതയുടെ ഭർത്താവ്. രണ്ടുപേരും പൊള്ളാച്ചിയിലാണ് സ്ഥിരതാമസം. ചെറുപ്രായം മുതൽക്കേ അഭിനയത്തോട് തല്പര്യം ഉണ്ടായിരുന്ന സുജിതയുടെ പ്രധാന സഹായിയായി പ്രവർത്തിച്ചത് നസീറീനേയും ഷീലയേയും ഇഷ്ടപ്പെട്ടിരുന്ന സ്വന്തം അമ്മയാണ്> ഈ ചെറിയ പ്രായത്തിൽ തന്നെ നൂറോളം സിനിമകളിലും ടെലി. പരമ്പരകളിലും അഭിനയിച്ചു. ദക്ഷിണേന്ത്യൻ സിനിമകളിൽ മാത്രമല്ല ഹിന്ദിയിലും അഭിനയിക്കാൻ സുജിതക്ക് സാധിച്ചു. ചലച്ചിത്രരേഖസിനിമയിൽ ആദ്യമായി അഭിനയിക്കുന്നത് കെർ വിജയയ്ടെ കൂറടെയാണ്. മുന്താണെ മുടിച്ച് എന്ന ചിത്രത്തിൽ ഭാഗ്യരാജിനും ഉർവശിക്കും ഒപ്പം ബാലതാരമായി അഭിനയിച്ചു പൂവിഴി വാസലിലെ, പസിവാടീ പ്രണാം, ഹറ്റ്യ, തല്ലി തഡ്രുലും അഴകൻ എന്നീ സിനീമകളിലും അക്കാലത്ത് അഭിനയിച്ചു. 1986 ൽ ആദ്യമായി മലയാളത്തിൽ അഭിനയിച്ചു. 1987 ൽ പൂവിഴി വാശലിലെ എന്ന പേരിൽ റീമേക്ക് ചെയ്യപ്പെട്ടു ആ ചിത്രത്തിലും സുജിത തന്നെ അഭിനയിച്ചു. പ്രായപൂർത്തിയായ ശേഷം സുജിത തമിഴിൽ 1999 ൽ അഭിനയിച്ച പടം വാലി ആണ്. അവലംബങ്ങൾ
|
Portal di Ensiklopedia Dunia