സുഖത്തിന്റെ പിന്നാലെ
പി.കെ. ജോസഫ് 1979ൽ കഥയും തിർക്കഥയും എഴുതി പി എച്ച് റഷീദ് നിർമ്മിച്ച ചിത്രമാണ്സുഖത്തിന്റെ പിന്നാലെ. സംഭാഷണവുമെഴുതിയത് വിജയൻ കാരോട്ടാണ്. സത്താർ,ജയഭാരതി,കുതിരവട്ടം പപ്പു,ഫിലോമിന,പി.ആർ വരലക്ഷ്മി എന്നിവർ പ്രധാനവേഷമിട്ടു. യൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് കെ.ജെ. ജോയ് ഈണം നൽകി.[1][2][3] താരനിര[4]
കഥാസാരംരമേശൻ ജാനമ്മയുമായി അടുപ്പത്തിലാണ്. വിവാഹിതരാകാൻ തീരുമാനിച്ച അവർ ഒളിച്ചും പാത്തും ദമ്പതികളായി വാഴുകയായിരുന്നു. അതിനിടയിൽ രമേശന്റെ ലക്ഷപ്രഭുവായ അമ്മാവൻ മരണസമയത്ത് മകളെ രമെശൻ വിവാഹം ചെയ്യണമെന്നും അവരുടെ മകനുമാത്രമേ സ്വത്ത് നൽകാവൂ എന്നും എഴുതിവെക്കുന്നു. രമേശൻ രജനിയെ വിവാഹം ചെയ്യൂന്നു. രമേശന്റെ അനുജൻ സോമൻ വഴക്കാളീയായി അറിയപ്പെടുന്നവന്നാണ്. അമ്മയും അച്ചനുമില്ലാത്ത അവനെ അമ്മാവനെ ചോദ്യം ചെയ്തതിന്റെ പേരിൽ അമ്മാവൻ ഇറക്കിവിട്ടതായിരുന്നു. അവൻ കള്ളുഷാപ്പിലെ കല്യാണിയെ പലവിധത്തിലും സഹായിക്കുന്നു. അതവൾ പ്രേമമായി കരുതുന്നു. പക്ഷെ അയാൾക്ക് രജനിയോടായിരുന്നു ഇഷ്ടം. ജാനമ്മയുടെ സഹോദരൻ രവി ജാനമ്മ ഗർഭിണിയാണെന്ന് അറിയിച്ച് ധനം വാങ്ങുന്നു. രജനി പ്രസവിച്ചാൽ അവളെ കൊന്ന് ജാനമ്മയെ വിവാഹം ചെയ്തുകൊള്ളമെന്ന് രമേശൻ അറിയിക്കുന്നു. പക്ഷേ രജനി ഗർഭിണിയാകുന്നില്ല. അതിന്റെ പേരിൽ അയാൾ ലഹളയുണ്ടാക്കുന്നു. പരിശോധിച്ചപ്പോൽ രമേശനാണ് കുഴപ്പെമെന്നറിയുന്നു. സഹോദരിയായി അഭിനയിച്ച് രവിയും ജാനമ്മയും ചതിക്കുകയാണെന്ന് മനസ്സിലാക്കുന്നു. രമേശൻ ജാനമ്മയെ കൊല്ലുന്നു. സോമൻ ചേട്ടന്റെ പേരിൽ കുറ്റം ഏറ്റെടുക്കുന്നു. പാട്ടരങ്ങ്[5]
അവലംബം
പുറത്തേക്കുള്ള കണ്ണികൾview the film |
Portal di Ensiklopedia Dunia