സി.വി. ബാലകൃഷ്ണൻ
മലയാള സാഹിത്യ രംഗത്തെ ഒരു ചെറുകഥാകൃത്തും, നോവലിസ്റ്റും, ചലച്ചിത്ര തിരക്കഥാകൃത്തുമാണ് സി.വി. ബാലകൃഷ്ണൻ. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്[1]. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട്[2]. ജീവിതംകണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു[3]. കാസർഗോഡ് ജില്ലയിലെ കാലിക്കടവ് എന്ന ഗ്രാമത്തിൽ താമസിക്കുന്നു. ഭാര്യ:പത്മിനി മകൻ:നന്ദൻ, മകൾ:നയന . സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന സി. കൃഷ്ണൻ നായർ ഇദ്ദേഹത്തിന്റെ അമ്മാവനാണ്. എസ്.എസ്.എൽ.സി. വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസിൽ പൂർത്തിയാക്കിയ ശേഷം കണ്ണൂരിൽ അധ്യാപക പരിശീലനം നടത്തി. പതിനെട്ട് വയസിനു മുൻപെ അധ്യാപകനായി ജീവിതമാരംഭിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അധ്യാപകനായി ജോലി ചെയ്ത ശേഷം 1979 ഡിസംബറിൽ കൽക്കട്ടയ്ക്ക് നാടു വിടുകയും ചെയ്തു. കൽക്കട്ടയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ വച്ചാണ് ബാലകൃഷ്ണൻ ആയുസ്സിന്റെ പുസ്തകം എന്ന നോവൽ എഴുതുവാനാരംഭിച്ചത്. പുസ്തകങ്ങൾനോവലുകൾ
ലഘു നോവലുകൾ
കഥകൾ
ലേഖനങ്ങൾ
ആത്മകഥചലച്ചിത്രങ്ങൾ
പുരസ്കാരങ്ങൾ
ചിത്രശാലപുറമെ നിന്നുള്ള കണ്ണികൾC.V. Balakrishnan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia