സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോംസാർസ് കൊറോണ വൈറസ് മൂലം ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗമാണ് സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (Severe acute respiratory syndrome - SARS). 2002 നവംബറിനും 2003 ജൂലൈക്കും ഇടയിലായി ചൈനയിൽ പടർന്നുപിടിച്ച SARS ആയിരക്കണക്കിന് പേരിൽ രോഗാവസ്ഥയുണ്ടാക്കി. 37 രാജ്യങ്ങളിലെ 774 പേരുടെ മരണത്തിന് ഇത് കാരണമായി. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 9.6% മരണ നിരക്ക് രേഖപ്പെടുത്തിയ പകർച്ചവ്യാധിയാണിത്[1] ഭൂരിപക്ഷം കേസുകളും ചൈനയിലും ഹോങ്കോങ്ങിലും ആയിരുന്നു.[2] . 2004 ന് ശേഷം ലോകത്തൊരിടത്തും സാർസ് ബാധ രേഖപ്പെടുത്തിയിട്ടില്ല [3]. എന്നാൽ, 2017 ൽ ചൈനീസ് ശാസ്ത്ര സംഘത്തിന്റെ ഗവേഷണ ഫലമായി യുൻ പ്രവിശ്യയിലെ ഒരിനം വവ്വാലിൽ (horseshoe bats) സാർസ് വൈറസിനെ കണ്ടെത്തി[4]. രോഗലക്ഷണങ്ങൾഇൻഫ്ലുവൻസയുടെ ലക്ഷണത്തോടെയാണ് രോഗത്തിന്റെ തുടക്കം. പനി, പേശീവേദന, തളർച്ച, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു. ശ്വാസംമുട്ടലിനും ന്യൂമോണിയക്കും കാരണമാകുന്നു. രോഗാണുവിന്റെ അടയിരിപ്പുകാലം ശരാശരി അഞ്ച് ദിവസമാണ്. ചുമ, തുമ്മൽ എന്നിവയിലൂടെ ശരീരസ്രവങ്ങളിലൂടെയാണ് പ്രധാനമായും രോഗപ്പകർച്ച. സാർസ് ബാധിതരിൽ സാധാരണയായി അതിസാരം കാണാറുണ്ടെങ്കിലും ഇതിലൂടെ രോഗപ്പകർച്ച സാധാരണയായി സംഭവിക്കുന്നില്ല. രോഗനിർണ്ണയം
പ്രതിരോധംസാർസിന് വാക്സിൻ ലഭ്യമല്ല. രോഗിയെ ഐസോലേഷൻ വാർഡിൽ ചികിത്സിക്കുകയാണ് രോഗപ്പകർച്ച തടയാൻ അത്യാവശ്യമായി ചെയ്യേണ്ടത്. ശരീര ശുചിത്വം പാലിക്കുക, സർജിക്കൽ മാസ്ക് ധരിക്കുക, ശരീരസ്രവങ്ങൾ സ്പർശിക്കാതിരിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിച്ച് രോഗപ്പകർച്ച തടയാം. ആരോഗ്യപ്രവർത്തകർക്ക് രോഗബാധയേൽക്കുന്നത് തടയുന്നതിന് negative pressure rooms ആണ് രോഗികളെ പാർപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യം. ചികിൽസസാർസിന് കാരണം വൈറസാണ് എന്നതിനാൽ ആന്റിബയോട്ടിക്ക് ഫലപ്രദമല്ല. ആന്റിപൈററ്റിക് ഔഷധങ്ങൾ ഉപയോഗിക്കുന്നു. ഓക്സിജൻ മാസ്ക് നൽകേണ്ടി വരാം. കരൾവീക്കം തടയുന്നതിന് ഉയർന്ന ഡോസിൽ സ്റ്റീറോയ്ഡ് ഔഷധങ്ങൾ നൽകുന്നു. അവലംബം
|
Portal di Ensiklopedia Dunia