സിയ ഉൾ ഹഖ്
ജനറൽ മുഹമ്മദ് സിയ ഉൾ ഹഖ് (പഞ്ചാബി, ഉർദു: محمد ضياء الحق; ഓഗസ്റ്റ് 12, 1924 – ഓഗസ്റ്റ് 17, 1988) പാകിസ്താന്റെ ആറാമത്തെ പ്രസിഡന്റാണ്. 1978 മുതൽ മരണം വരെ അദ്ദേഹമായിരുന്നു പാകിസ്താൻ പ്രസിഡന്റ്. പാകിസ്താന്റെ ചരിത്രത്തിൽ മൂന്നാമത്തെ പ്രാവശ്യം (1977-ൽ) പട്ടാളഭരണം ഏർപ്പെടുത്തിയ ഇദ്ദേഹമാണ്. ചീഫ് മാർഷ്യൽ ലോ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തിന്റെ ഒൻപത് വർഷത്തെ ഭരണകാലം ഏറ്റവും നീളമേറിയതായി പരിഗണിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫീസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1947-ലെ ഇന്ത്യാ വിഭജന സമയത്ത് സ്വന്തം പ്രവർത്തനമേഖല തിരഞ്ഞെടുക്കുന്നതിന് ഓരോ ആർമി ഓഫീസർമാർക്കും അനുവാദമുണ്ടായിരുന്നു. സിയ പാകിസ്താനാണ് തിരഞ്ഞെടുത്തത്. അതിനുശേഷം 1965 ലെ യുദ്ധത്തിൽ ഇന്ത്യക്കെതിരായി പട നയിച്ചു. 1976-ൽ അന്നത്തെ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ പല സീനിയർ ഓഫിസർമാരെയും അവഗണിച്ച് സിയയെ ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി നിയമിച്ചു.[2] 1977-ൽ ഭൂട്ടോയെ അട്ടിമറിച്ച് രാജ്യത്ത് പട്ടാള ഭരണം ഏർപ്പെടുത്തി.[3] മൗലിക ഇസ്ലാമികവിശ്വാസത്തിലധിഷ്ഠിതമായ രാഷ്ട്രീയനയങ്ങൾ പാകിസ്താനിൽ പൊതുധാരയിലേക്ക് കൊണ്ടുവന്നത് സിയ ഉൾഹഖാണ്. ഈ നയം, ബഹുസ്വരസമൂഹത്തിന്റെ വികാസത്തിന് വിഘാതം സൃഷ്ടിക്കുകയും, വിവിധ മുസ്ലീം വിഭാഗങ്ങൾക്കിടയിൽ അസ്വാരസ്യം ഉടലെടുക്കുന്നതിലും ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നതിലേക്കും വഴിതെളിച്ചു. ഒട്ടും അയവില്ലാത്ത ആയ ഈ നയം മൂലം ശീതയുദ്ധാന്തരമുള്ള രാഷ്ട്രീയമാറ്റങ്ങൾക്കൊത്തുപോകാനോ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്യത്തുയർന്നുവന്ന മതതീവ്രവാദപ്രവർത്തനങ്ങളെ തടയാനോ പാകിസ്താന് സാധിക്കാതെവന്നു.[4] അവലംബം
|
Portal di Ensiklopedia Dunia