സാവിയസൂഫി മഠങ്ങളെയാണ് സാവിയ എന്ന് വിശേഷിപ്പിക്കുന്നത്. ഖാൻഖാഹ് /തകിയ /രിബാത്വ് / റ്റെക്കെ എന്നിങ്ങനെയും ഇത്തരം മഠങ്ങളെ വിശേഷിപ്പിക്കാറുണ്ട്[1]. ആവശ്യങ്ങളുടെ ഹിതമനുസരിച്ചു ഇത്തരം കെട്ടിടങ്ങൾക്കു വലിപ്പം കൂടിയും കുറഞ്ഞുമിരിക്കും. സാധാരണ ഗതിയിൽ ആരാധനകൾക്കും, ധ്യാനത്തിനും, അറിവ് പകർന്നു കൊടുക്കലുകൾക്കും ഉപയോഗിക്കുന്ന ചെറിയ ഒറ്റമുറി ഹാൾ ആയിരിക്കും സാവിയ. ചിലയിടങ്ങളിൽ വിവിധ ആവശ്യങ്ങൾക്കു വെവ്വേറെ മുറികൾ നിർമ്മിച്ച വലിയ കെട്ടിടങ്ങൾ ആയും ഇവ കാണപ്പെടുന്നുണ്ട്. സാവിയകൾ നിർമ്മിച്ചതോ ധ്യാനമിരുന്നതോ ആയ സൂഫി ആചാര്യന്മാരുടെ ശവകുടീരവും അധികവും ഇവയോടനുബന്ധിച്ചു ഉണ്ടാകാറുണ്ട്[2]. കേരളത്തിൽ റാത്തീബ് പുരകൾ എന്ന പേരിലും സാവിയകൾ അറിയപ്പെടാറുണ്ട്. ആദ്യ കാലത്തു സൂഫി സാവിയകളായ കെട്ടിടങ്ങൾ കാലക്രമേണ സാമ്പ്രിയ്യ ,സറാമ്പി, സ്രാമ്പി എന്ന പേരുകളിലേക്ക് ലോപിക്കപ്പെടുകയായിരുന്നു. മുൻകാലങ്ങളിൽ പള്ളികൾ ഇല്ലാത്തയിടങ്ങളിൽ ഇത്തരം സാവിയകൾ ആണ് ആരാധനക്കായി കേരള മുസ്ലിങ്ങൾ ഉപയോഗിച്ചിരുന്നത്.
ഇതും കാണുകഅവലംബം |
Portal di Ensiklopedia Dunia