സന്തോഷ് പണ്ഡിറ്റ്
ഇന്ത്യൻ ചലച്ചിത്ര നടനും ഗായകനും ഇന്റർനെറ്റിലെ യൂട്യൂബ് വഴി പ്രചരിച്ച ഏതാനും ഗാനങ്ങളിലൂടെ സെലിബ്രിറ്റിയുമായ വ്യക്തിയാണ് സന്തോഷ്‍ പണ്ഡിറ്റ്.[2][3] 2011-ൽ മലയാളികൾക്കിടയിൽ അഭൂതപൂർവ്വവും വ്യത്യസ്തവുമായ പ്രസിദ്ധി സമ്പാദിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ 2011 ലെ കൃഷ്ണനും രാധയും എന്ന ചിത്രത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു.[4][5] ധാരാളം വിമർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായ അദ്ദേഹത്തിന്റെ ഈ ഗാനരംഗങ്ങൾ ഉൾപ്പെട്ട കൃഷ്ണനും രാധയും എന്ന മുഴുനീള ചലച്ചിത്രം 2011 ഒക്ടോബർ 21-നു് കേരളത്തിലെ മൂന്നു സിനിമാതീയറ്ററുകളിൽ പണ്ഡിറ്റ് തന്നെ പ്രദർശനത്തിനെത്തിക്കുകയുണ്ടായി[6]. സിനിമ ആദ്യ ഒരാഴ്ച തിയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചതോടുകൂടി ഒരു മലയാളചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയിൽക്കൂടി സന്തോഷ് പണ്ഡിറ്റ്[7][8] പ്രശസ്തനായി[9]. ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയ പാട്ടുകളുടെ വീഡിയോകൾ, സിനിമ ഇറങ്ങുന്നതിനു മാസങ്ങൾക്കു മുൻപ് തന്നെ യുട്യൂബിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രചരിക്കുകയും, ആ സമയത്തു് തന്നെ അവയുടെ നിലവാരമില്ലായ്മ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു[8][10]. ഗൂഗിളിന്റെ 2011 നവംബറിലെ കണക്കുപ്രകാരം സന്തോഷ് പണ്ഡിറ്റ് പത്താമതായുള്ള ജനപ്രിയ സെർച്ച് വാക്കാണ് എന്നു രേഖപ്പെടുത്തിയിരിക്കുന്നു [11] ഉയർന്ന കലാമൂല്യങ്ങൾ ഉണ്ടെന്നവകാശപ്പെടുന്ന മുഖ്യധാരാ സിനിമകളെ വിമർശനാത്മകമായി വീക്ഷിക്കാനും, അത്തരത്തിലുള്ള നിരവധി വായനയ്ക്കും, ചർച്ചകൾക്കും സന്തോഷ് പണ്ഡിറ്റിന്റെ സിനിമകൾ വഴി മരുന്നിട്ടു.[12] കൃഷ്ണനും രാധയും എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഒഴികെയുള്ള ഒട്ടു മിക്ക പ്രധാന കാര്യങ്ങളും ചെയ്തിരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്[7]. വ്യക്തിജീവിതംകോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയിലാണ് സന്തോഷ് ജനിച്ചത് [13]. ചേലന്നൂർ എ.കെ.കെ.ആർ ഹൈസ്ക്കൂളിലും , ഗവൺമെന്റ് ആർട്ട്സ് കോളേജിലുമായാണ് സന്തോഷ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നവജ്യോത് ഏക മകൻ ആണ്. ചലച്ചിത്രങ്ങൾ
ടെലിഫിലിം
പുരസ്കാരങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia