സജിത ശങ്കർ
പ്രശസ്ത ചിത്രകാരിയാണ് സജിത ആർ ശങ്കർ (ജനനം : 1967 ഡിസംബർ 9). ഏഷ്യയിലെയും യൂറോപ്പിലെയും പ്രധാന ഗ്യാലറികളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. ഇരുപതോളം സോളോ ചിത്ര പ്രദർശനങ്ങളും അൻപതോളം ഗ്രൂപ്പ് പ്രദർശനങ്ങളിലും പങ്കെടുത്തു. ജീവിതരേഖകോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ ജനിച്ചു. 1987ൽതിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നു ലളിതകലാ ബിരുദം (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) നേടി.[1] മൂന്നു വർഷം ചെന്നൈയിലെ ലളിത കലാ അക്കാദമി സ്റ്റുഡിയോയിലും പിന്നീട് പതിന്നാറ് വർഷത്തോളം ചോളമണ്ഡലം കലാഗ്രാമം കേന്ദ്രീകരിച്ചും പ്രവർത്തിച്ചു. 2002 മുതൽ 2011 വരെ കേരള ലളിത കലാ അക്കാദമി അംഗമായും വൈലോപ്പിള്ളി സംസ്കൃതി ഭവൻ അംഗമായും പ്രവർത്തിച്ചു. [2] കമലാദാസിന്റേതടക്കം നിരവധി കവിതകൾക്കും കഥകൾക്കും മലയാളം ഇന്ത്യാ ടുഡേയിലും രേഖാ ചിത്രങ്ങളും ചിത്രീകരണവും നടത്തി. 2007 മുതൽ ഗൗരി കലാ കേന്ദ്രം എന്ന പേരിൽ കല്ലാറിൽ കലാ പഠന കേന്ദ്രം നടത്തുന്നു. പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia