ഷ്യുലെർ കോൾഫാക്‌സ്
അമേരിക്കയിലെ ഇന്ത്യാനയിൽ നിന്നുള്ള ഒരു പത്രപ്രവർത്തകനും വ്യാപാരിയും രാഷ്ട്രീയക്കാരനുമായിരുന്നു ഷ്യുലെർ കോൾഫാക്‌സ് ജൂനിയർ - Schuyler Colfax Jr. 1855 മുതൽ 69 വരെ അമേരിക്കൻ പ്രതിനിധി സഭാംഗം ആയിരുന്നിട്ടുണ്ട്. 1863 മുതൽ 1869 വരെ യുഎസ് പ്രതിനിധി സഭയിലെ സ്പീക്കറായി സേവനം അനുഷ്ടിച്ചു. 1869 മുതൽ 1973 വരെ അമേരിക്കൻ ഐക്യനാടുകളുടെ 17ആമത് വൈസ് പ്രസിഡന്റായി. അമേരിക്കയുടെ ഇരു സഭകളിലും സ്പീക്കറായും വൈസ് പ്രസിഡന്റായും സേവനമനുഷ്ടിച്ച രണ്ടു അമേരിക്കക്കാരിൽ ഒരാളാണ് കോൾഫാക്‌സ്. ജോൺ നാൻസ് ഗാർനറാണ് മറ്റൊരാൾ. ആദ്യകാല ജീവിതം1823 മാർച്ച് 23ന് ന്യുയോർക്ക് സിറ്റിയിൽ ജനിച്ചു. ഷ്യുലെർ കോൾഫാക്‌സ് സീനിയർ, ഹന്ന ഡിലമെറ്റർ സ്‌ട്രൈകർ എന്നിവരാണ് മാതാപിതാക്കൾ.[1] അമേരിക്കൻ വിപ്ലവ കാലത്ത് ജോർജ് വാഷിങ്ടൺന്റെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന വില്യം കോൾഫാക്‌സാണ് ഇദ്ദേഹത്തിന്റെ മുത്തച്ഛൻ.[1][2] കോൾഫാക്‌സ് ജനിക്കുന്നതിന് 5 മാസം മുൻപ് 1822 ഒക്ടോബർ 30ന് അദ്ദേഹത്തിന്റെ അച്ഛൻ മരണപ്പെട്ടു. കോൾഫാക്‌സ് ജനിച്ച് 4മാസത്തിന് ശേഷം 1823 ജൂലൈയിൽ അദ്ദേഹത്തിന്റെ സഹോദരി മേരിയും മരിച്ചു.അദ്ദേഹത്തിന്റെ മാതാവ് ജോർജ് ഡബ്ല്യു. മാത്യു എന്നയാളെ വിവാഹം ചെയ്തു. പത്താം വയസ്സുവരെ ന്യുയോർക്കിലെ ഒരു സ്വകാര്യ സ്‌കൂളിൽ പഠനം തുടർന്നു. സാമ്പത്തിക പ്രയാസത്തെ തുടർന്ന് പഠനം അവസാനിപ്പിച്ചു. ശേഷം രണ്ടാനച്ഛന്റെ കടയിൽ ഗുമസ്ഥനായി ജോലി ചെയ്തു. [1][3] പത്രപ്രവർത്തകൻഇന്ത്യാന സ്റ്റേറ്റ് ജേണലിൽ പത്രപ്രവർത്തകനായി. 1845ൽ ആ പത്രം സ്വന്തമാക്കുകയും അതിന്റെ പേര് സെന്റ് ജോസഫ് വാലി റെജിസ്റ്റർ എന്നാക്കി.[1] വിവാഹം, കുടുംബം1844 ഒക്ടോബർ 10ന് ബാല്യകാല സുഹൃത്തായിരുന്ന ഇവലിൻ ക്ലാർക്കിനെ വിവാഹം ചെയ്തു. 1863ൽ അവർ മരിച്ചു. ഈ ബന്ധത്തിൽ കുട്ടികളുണ്ടായിരുന്നില്ല. 1868 നവംബർ 18ന് രണ്ടാമതും വിവാഹിതനായി. അമേരിക്കൻ സെനറ്ററായിരുന്ന ബെഞ്ചമിൻ വാഡിന്റെ മരുമകളായിരുന്ന എലൻ എം വാഡിനെയാണ് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഒരു മകനുണ്ടായിരുന്നു ഷ്യുലർ കോൾഫാക്‌സ് മൂന്നാമൻ. ഇദ്ദേഹം 1898 മുതൽ 1901 വരെ ഇന്ത്യാനയിലെ സൗത്ത് ബെൻഡിന്റെ മേയറായി.[4] അവലംബം
|
Portal di Ensiklopedia Dunia