ഷവർമ്മ
അറബ് രാജ്യങ്ങളിലെ ഒരു ഭക്ഷണവിഭവമാണ് ഷവർമ്മ അഥവാ ഷ്വാർമ്മ. ഇംഗ്ലീഷ്:Shawarma. തുർക്കിയാണ് ഇതിന്റെ ജന്മദേശം. തുർക്കികളുടെ മൂലവിഭവം ഡോണർ കബാബ് (കറങ്ങുന്ന കബാബ്) എന്നാണ് അറിയപ്പെടുന്നത്. ചുറ്റും കറക്കുവാൻ കഴിയുന്നവിധം ലംബമായി ഉറപ്പിച്ചിരിക്കുന്ന കമ്പിയിൽ ഇറച്ചി കഷണങ്ങൾ കൊരുത്ത് തീ ജ്വാലക്കു മുന്നിലൂടെ കറക്കി പാകം ചെയ്ത്, അവ ചെറുതായി അരിഞ്ഞ് ഫ്രഞ്ച് ഫ്രൈസ്, ഉപ്പിലിട്ട വെള്ളരിപോലുള്ള പച്ചക്കറികൾ, മറ്റു മസാലക്കൂട്ടുകളും ചേർത്തോ ചേർക്കാതെയോ റൊട്ടിയിലോ കുബ്ബൂസിലോ മയാനൈസ് പുരട്ടി ചുരുട്ടിയെടുത്താണ് ഷാർമ്മ തയ്യാറാക്കുന്നത്. ആട്,കോഴി എന്നിവയുടെ ഇറച്ചിയാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും ടർക്കി,കാള തുടങ്ങിയവയുടെ ഇറച്ചി ഉപയോഗിച്ചും ഷവർമ്മ ഉണ്ടാക്കാറുണ്ട്.കേരളത്തിൽ ആദ്യമായി ഷവർമ്മ ഉണ്ടാക്കി വിൽപ്പന ആരംഭിച്ചത് 1995 ൽ തലശ്ശേരിയിലാണ് .ആ സമയത്ത് കുവൈറ്റിൽ നിന്നാണ് ഷവർമ്മ ഉണ്ടാക്കുന്നതിന് ആവശ്യമായ ഉപകരണം ഇറക്കുമതി ചെയ്തത്. ചരിത്രംതിരിക്കുക എന്നർത്ഥമുള്ള ത്സെവിർമേ എന്ന തുർക്കി പദത്തിൽ നിന്നാണ് ഷവർമ്മ പേരിന്റെ ഉത്ഭവം. ഡോണർ എന്ന പേരും, തുർക്കിഷ് ഭാഷയിൽ കറങ്ങുന്നത് എന്നർത്ഥമുള്ള ഡോന്മെക് (Donmek) എന്ന പദത്തിൽ നിന്നാണ് ഉടലെടുത്തത്. ഓട്ടൊമൻ തുർക്കികളുടെ പ്രഭവകേന്ദ്രമായ തുർക്കിയിലെ ബുർസയാണ് ഡോണർ കബാബിന്റെയും ജന്മദേശം. 1867-ൽ ഇസ്കന്ദർ ഉസ്തയാണ് ഈ ഭക്ഷണവിഭവം കണ്ടെത്തിയത്. വെറും റോട്ടിയോടൊപ്പം ചുട്ട ആട്ടിറച്ചി, ഇടയകാലഘട്ടം മുതലേ, തുർക്കികളുടെ ഭക്ഷണരീതിയിലെ അവിഭാജ്യഘടകമാണ്. നാടോടികളായിരുന്ന കാലം മുതൽക്കേ തുർക്കി പോരാളികൾ വലിയ മാംസക്കഷണങ്ങൾ വാളിൽക്കോർത്ത് തീയിൽ ചുട്ടെടുത്തിരുന്നു. ഇറച്ചിയിൽ നിന്നും ഉരുകുന്ന നേയ്യ് തീയിൽ വീഴുകയും അതുകൊണ്ടുതന്നെ ആളിക്കത്തുന്ന തീയിൽ ഇറച്ചി കരിയുകയും ചെയ്യാറുണ്ടായിരുന്നു. ഇതിന് ഒരു പരിഹാരമായാണ് ഉസ്ത കൽക്കരി നിറക്കാവുന്ന കുത്തനെയുള്ള ഒരു അടുപ്പ് രൂപകൽപ്പന ചെയ്തത്. വാളിൽക്കോർത്ത് അഇറച്ചികഷണങ്ങൾ അടുപ്പിന് സമീപം കുത്തി നിർത്തി വേവിക്കുകയും ചെയ്തു. അതോടൊപ്പം ഉരുകുന്ന നെയ്യ് ഇറച്ചിയിൽത്തന്നെ പറ്റുകയും ചെയ്യുന്നു.[4] ഉണ്ടാക്കുന്നവിധംമുകൾ ഭാഗത്ത് നിന്ന് താഴോട്ട് കനം കുറഞ്ഞ് വരത്തക്കവിധമാണ് ഷവർമ്മക്കമ്പിയിൽ ഇറച്ചി കൊരുക്കുന്നത്. ഏറ്റവും മുകളിലായി നാരങ്ങ, തക്കാളി, സവാള ഇവയെല്ലാമോ ഏതെങ്കിലുമോ കൊരുക്കുന്നു. പിന്നീട് ഷവർമ്മയുടെ രുചി വർദ്ധിപ്പിക്കുന്നതിനായി മൃഗക്കൊഴുപ്പ് കൊരുക്കും. തീ ജ്വലയിൽ കൊഴുപ്പ് ഉരുകി താഴെയുള്ള ഇറച്ചിയിൽ ചേരുന്നതിനാണിങ്ങനെ ചെയ്യുന്നത്. ഇറച്ചി വേകുന്നതിനനുസരിച്ച് കനം കുറഞ്ഞ കത്തി കൊണ്ടോ മെഷീൻ ഉപയോഗിച്ചോ ചെത്തി അരിഞ്ഞ് മാറ്റി ഷവർമ്മയുടെ എല്ലാ ഭാഗവും വേവുന്നതിനായി കമ്പി തിരിച്ചു കൊണ്ടിരിക്കും. അരിഞ്ഞ ഇറച്ചി നീളമുള്ള ബണ്ണിനകത്തോ, കുബ്ബൂസിനുള്ളിലോ നിറച്ചാണ് ഷവർമ്മ നിർമ്മിക്കുന്നത്. മദ്ധ്യേഷ്യൻ രാജ്യങ്ങൾക്കു പുറമെ മറ്റ് രാജ്യങ്ങളിലെക്കും ഷവർമ്മയുടെ പ്രചാരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia