ശ്വാനമുഖൻ വവ്വാൽ
അടുത്ത ബന്ധുവായ കുറുമൂക്കൻ വവ്വാലിനെക്കാൾ ചെറുതാണ് ഇവ. ഇവയെ ഇംഗ്ലീഷിൽ Lesser Dog faced Fruit Bat എന്ന് വിളിക്കുന്നു.( ശാസ്ത്രീയ നാമം: Cynopterus brachyotis). രൂപവിവരണംവിളറിയ അരികുകളില്ലാത്ത ചെറിയ ചെവികളും (1.8 സെ.മീ. കൂടില്ല) വിളറിയ നിറത്തിലുള്ള വിരലുകളില്ലാത്ത ചിറകുകളുമാണ് ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്. ഇവയുടെ മുൻ ചിറകുകൾക്ക് ഉദ്ദേശം 60.3 മി.മീ. നീളം വരും.(57.3-63.3 മി.മീ. വരെ). ഇവയുടെ ചെവികൾ തീരെ ചെറുതായിരിക്കും. ചെവിയുടെ അഗ്രങ്ങളിലെ വിളറിയ നിറം ഇവയിൽ കാണാറില്ല. മുൻചിറകിലെ വിരലുകൾ ഇരുണ്ട നിറത്തിലാണ് കാണപ്പെടുന്നത്. എന്നാൽ കുറിമൂക്കൻ വവ്വാലുകൾക്ക് ഇത് വിളറിയ നിറത്തിലായിരിക്കും. മറ്റു എല്ലാ ശാരീരിക സവിശേഷതകളും ഈ രണ്ട് വിഭാഗങ്ങൾക്കും ഒരു പോലെയാണ്. തലയോട്ടിയുടെ പ്രത്യേകതകൾകുറിമൂക്കൻ വവ്വാലിനെക്കാൾ തലയോട്ടിയുടെ ആകെ വലിപ്പം കുറവാണ്. തലയോട്ടിയുടെ നീളം : 27.6മി.മീ. (26.0-28.8 മി.മീ.). പുറംഘടനയിൽ ഇവ രണ്ടും ഒരു പോലെ കാണപ്പെടുന്നു. പല്ലുകളുടെ വിന്യാസംമുകളിലെ ദന്തനിരയുടെ നീളം : 9.7 മി.മീ. (8.9-10.7 മി. മീ.). ദന്തനിരയുടെ ശരാശരി വലിപ്പം വച്ച് ഇവയെ കുറിമൂക്കൻ വവ്വാലുകളിൽ നിന്നും വേർതിരിച്ചറിയാൻ സാധിക്കില്ല. വിതരണംതെക്കേ ഇന്ത്യ, ശ്രിലങ്ക എന്നിവിടങ്ങളിൽ നിന്ന് തുടങ്ങി മ്യാന്മർ, തായ്‌ലാൻഡ്, മലേഷ്യ, സുമാത്ര, ബോർണിയോ, സുലാവെസി, ഫിലിപ്പൈൻസ് എന്നിവിടം വരെ ഇവയെ കാണാം. ഇന്ത്യയിൽ ഇവയെ രേഖപ്പെടുത്തിയിരിക്കുന്ന ചില സ്ഥലങ്ങൾ : ജോഗ് ഫാൾസ്, സിർസി, വിരാജ്പേട്ട്, ചിന്നമാനുർ, ബലപള്ളി. സ്വഭാവംമരങ്ങളിൽ ചെറിയ കൂട്ടങ്ങൾ ആയാണ് ഇവ വിശ്രമിക്കുന്നത്. സമുദ്രനിരപ്പ് മുതൽ 1500 മീറ്റർ വരെ ഉയരത്തിൽ ഇവയെ കാണാം. പൊതുവേ കാടുകൾ, പഴതോട്ടങ്ങൾ, ഒഴിഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. പേരയ്ക്ക ഇവയുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ്. പ്രജനനം6 മുതൽ 8 മാസത്തിനുള്ളിൽ പെൺ വവ്വാലുകൾ പ്രായപൂർത്തി ആകുന്നു. ആൺ വവ്വാലുകൾ 1 വർഷത്തിനുള്ളിൽ പ്രായപൂർത്തി ആവും. ഗർഭകാലം ഏകദേശം 3.5 മുതൽ 4 മാസം വരെയാണ്. ഒരു പ്രസവത്തിൽ ഒറ്റ കുഞ്ഞിനു മാത്രം ജന്മം കൊടുക്കുന്നു. 6 മുതൽ 8 മാസം വരെ മുലയൂട്ടൽ തുടരുന്നു. ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾCynopterus brachyotis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Cynopterus brachyotis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia