ശ്രുതി ലക്ഷ്മി
മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷനിലും പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ശ്രുതി ലക്ഷ്മി . ക്ലാസിക്കൽ ഡാൻസറാണ് ശ്രുതി ലക്ഷ്മി. 2016 ൽ പോക്കുവെയിൽ എന്ന സീരിയലിൽ അഭിനയത്തിന്നു മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു . [1] [2] സ്വകാര്യ ജീവിതംശ്രുതി ജോസ് എന്ന ശ്രുതി ലക്ഷ്മി 1990 സെപ്റ്റംബർ 8 ന് കണ്ണൂരിൽ ജോസിനും സിനി നടിയായ് ലിസ്സി ജോസിനും മകളായി ജനിച്ചു. [3] കണ്ണൂർ സ്വദേശിയാണ് അച്ഛൻ, അമ്മ ഇടുക്കിയിൽ നിന്നാണ് . മൂത്ത സഹോദരി ശ്രീലയാണ്. അവർ ക്നാനായ കത്തോലിക്കാസഭയിൽ പ്രവർത്തിക്കുന്നു. ഗവ. ശ്രീകണ്ഠാപുരം സ്കൂളിൽ നിന്ന് സയൻസ് പൂർത്തിയാക്കി, ശേഷം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബിരുദം നേടി. ക്ലാസിക്കൽ നർത്തകി ആണ്. സഹോദരി ശ്രീലയ കുട്ടീം കൊലും (2013), മാണിക്യം (2015), കമ്പാർട്ട്മെന്റ് (2015) എന്നീ സിനിമകളിലും സീരിയലുകൾ അമൃതാ ടിവിയിലെ കൃഷ്ണകൃപാസാഗരമോൻ, സൂര്യ ടിവിയിലെ കൺമണി , മഴവിൽ മനോരമയിലെ ഭാഗ്യദേവത, ഫ്‌ളവേഴ്‌സ് ടിവിയിലെ മൂന്നുമണി അഭിനയിച്ചിട്ടുണ്ട്. നിലവിൽ കൊച്ചിയിലെ കാക്കനാടിൽ താമസിക്കുന്നു. [4] 2016 ജനുവരി 2 ൽ ഡോ. അവിൻ അന്റോയെ വിവാഹം കഴിച്ചു. [5] ശ്രുതിയും സഹോദരിയും സൂര്യ ടിവിയിലെ തേനും വയമ്പും എന്ന സീരിയലിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. കരിയർ2000 ൽ തിരക്കഥാകൃത്ത് രഞ്ജിത്ത് ശങ്കറിന്റെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത നിഴലുകൽ എന്ന സീരിയലിൽ ബാലതാരമായി അരങ്ങേറ്റം ചെയ്തു ശ്രുതി ലക്ഷ്മി [6] . അവൾ നക്ഷത്രങ്ങൾ, ഡിറ്റക്റ്റീവ് ആനന്ദ് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് [7] ദിലീപ് നായകനായി റോമിയോ എന്ന ചിത്രത്തിൽ മൂന്നു നായികമാരിൽ ഒരാളായ ഭാമയുടെ കഥാപാത്രം അഭിനയിച്ചു. അവൾ ഏതാനും ആൽബങ്ങൾ അഭിനയിച്ചിരുന്നു, പ്രശസ്തമായ സംവാദം ഷോയായിരുന്ന നമ്മൾ തമ്മിൽ(ഏഷ്യാനെറ്റ്), യൂത്ത് ക്ലബ് (ഏഷ്യാനെറ്റ്), ശ്രീകണ്ഠൻനായർ ഷോ(സൂര്യ ടിവി) തുടങ്ങിയവയിൽ പങ്കെടുത്തണു [8] ഫ്ലവേഴ്സ് ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോ സ്റ്റാർ ചലഞ്ചിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സിനിമകൾ
ടെലിവിഷൻ ജീവിതം
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia