ശ്രീകൃഷ്ണകർണ്ണാമൃതംവില്വമംഗലത്തു സ്വാമിയാർ ലീലാശുകൻ എന്ന നാമത്തിൽ എഴുതിയ സംസ്കൃത കാവ്യമാണ് ശ്രീകൃഷ്ണകർണ്ണാമൃതം. കൃഷ്ണന്റെ ലീലകൾ ശുക മഹർഷിയെപ്പോലെ വിശദമായി പറഞ്ഞതിനാലാവണം ലീലാശുകൻ എന്ന് അദ്ദേഹം അറിയപ്പെട്ടത്. വില്വമംഗലത്തിന്റെ കൃതികളിൽ പ്രഥമഗണനീയമായിട്ടുള്ള സംസ്കൃത കൃതിയാണിത്'. മൂന്നുറ്റിമൂന്നു (ശ്ലോകത്രയാധികശതത്രയം) പദ്യങ്ങളുള്ള ഈ കൃതി വില്വമംഗലത്തിന്റെ ഭക്തിപാരവശ്യം, പദഘടനാവൈഭവം, പ്രസാദപാരമ്യം, ഹൃദയദ്രവീകരണചണമായ ഉല്ലേഖവൈചിത്ര്യം, മുതലായി അഭൗമങ്ങളായുള്ള പല മഹാകവിസിദ്ധികൾക്കും ഉദാഹരണമാണെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. [1] കൃതിയിൽ നിന്നും
വ്യാഖ്യാനങ്ങൾകർണ്ണാമൃതത്തിനു പാപയല്ലയസൂരിയുടേയും രാമചന്ദ്രബുധേന്ദ്രന്റേയും വ്യാഖ്യാനങ്ങൾക്കു പുറമേ ഗോപാലൻ, വൃന്ദാവനദാസൻ, ശങ്കരൻ, ബ്രഹ്മദത്തൻ മുതലായ വേറേയും പല പണ്ഡിതന്മാരുടേയും വ്യാഖ്യാനങ്ങളുണ്ടു്. അവലംബം
![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശ്രീകൃഷ്ണകർണ്ണാമൃതം എന്ന താളിലുണ്ട്.
|
Portal di Ensiklopedia Dunia