ശൈഖ് മുഹമ്മദ് കാരകുന്ന്
മലയാള സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി, ഡയലോഗ് സെൻറർ കേരള ഡയറക്ടർ, കേരള മുസ്ലിം മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാൻ[1] എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി കേരളയുടെ സംസ്ഥാന ഉപാധ്യക്ഷൻ,[2] . ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടർ[3], പ്രബോധനം വാരിക ചീഫ് എഡിറ്റർ,[4] എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നൂറിൽ പരം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [5] ജീവിതരേഖമുഹമ്മദ് ഹാജി- ആമിന ദമ്പതികളുടെ മകനായി 1950 ജുലൈ 15-ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിലെ പുലത്ത് ജനിച്ചു[6]. ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.മലപ്പുറം ജില്ലയിലെ മൊറയൂർ ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. എടവണ്ണ ഇസ്ലാഹിയാ ഓറിയൻറൽ ഹൈസ്കൂളിൽ ഒമ്പതു കൊല്ലം ജോലിചെയ്തു.1982 ൽ ജമാഅത്തെ ഇസ്‌ലാമിയിൽ അംഗമായി. 1982 മുതൽ 2007 വരെ 25 വർഷം ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായി പ്രവർത്തിച്ചു.തുടർന്ന് ജമാഅത്തെ ഇസ്ലാമി അസി.അമീറായി സേവനമനുഷ്ടിച്ചു.2015 മുതൽ വീണ്ടും ഐ.പി.എച്ച് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. പ്രഭാഷണ മേഖലയിലും മതസൗഹാർദ്ധ സംവാദങ്ങളിലും കേരളത്തിൽ സജീവ സാന്നിദ്ധ്യമായി.[7] ഭാര്യ: ആമിന ഉമ്മു അയ്‌മൻ മക്കൾ: അനീസ് മുഹമ്മദ്, ഡോ.അലീഫ് മുഹമ്മദ്, ഡോ.ബാസിമ, അയ്മൻ മുഹമ്മദ്. സാരഥ്യംഫാറൂഖ് കോളേജ് സ്റ്റുഡന്റ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ, കാരകുന്ന് ഇസ്ലാമിക് ട്രസ്റ്റ് ചെയർമാൻ, പെരിന്തൽമണ്ണ ഇസ്ലാമിക് മിഷൻ ട്രസ്റ്റ് മെമ്പർ, മഞ്ചേരി ഇശാഅത്തുദ്ദീൻ ട്രസ്റ്റ് ചെയർമാൻ, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് മെമ്പർ, ചെയർമാൻ നീലഗിരി ചാരിറ്റബിൾ ട്രസ്റ്റ്, ഗൂഡല്ലൂർ, കാലിക്കറ്റ് ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ, ചെയർമാൻ, ആസ്പയർ ഫൗണ്ടേഷൻ,ചെയർമാൻ വിദ്യാനഗർ ട്രസ്റ്റ് മലപ്പുറം,ചെയർമാൻ കേരള മസ്ജിദ് കൗൺസിൽ ട്രസ്റ്റ്, മെമ്പർ ഇസ്ലാമിക് സർവീസ് ട്രസ്റ്റ്, കോഴിക്കോട്,വണ്ടൂർ വനിതാ ഇസ്ലാമിയ കോളേജ് കമ്മറ്റി അംഗം മുതലായ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു.ഇസ്ലാമിക വിജ്ഞാനകോശം ഡയറക്ടർ, പറവണ്ണ വിദ്യാ ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ,മാധ്യമം ദിനപത്രം അഡൈ്വസറി ബോർഡ് മെമ്പർ, മജ്‌ലിസ് എഡുക്കേഷൻ ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പർ, കാലിക്കറ്റ് ധർമ്മധാര ട്രസ്റ്റ് മെമ്പർ, കേരള മസ്ജിദ് കൗൺസിൽ സ്റ്റേറ്റ് മെമ്പർ, ഡി ഫോർ മീഡിയയുടെയും ആശ്വാസ് കൌൺസിലിങ് സെൻററിൻറെയും ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.[8] ![]() കൃതികൾഏറ്റവും മികച്ച കൃതിക്കുള്ള അഞ്ച് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഉമറുബ്നു അബ്ദിൽഅസീസ്, ഇസ്‌ലാമും മതസഹിഷ്ണുതയും, മായാത്ത മുദ്രകൾ, 20 സ്ത്രീ രത്നങ്ങൾ, സ്നേഹസംവാദം എന്നിവയാണവ. വാണിദാസ് എളായാവൂരുമായി ചേർന്നെഴുതിയിട്ടുള്ള ഖുർആൻ ലളിതസാരം ത്തിന്റെ വെബ്സൈറ്റ്,[9] ഓഡിയോ പതിപ്പ്, ആപ്പിക്കേഷൻ എന്നിവ പുറത്തിറങ്ങിയിട്ടുണ്ട്. മതവേദികളിലും[10] ബഹുമത സംവാദ വേദികളിലും[11] സജീവ സാന്നിധ്യമാണ് ശൈഖ് മുഹമ്മദ്. ഏഴാമത് ഇൻറർഫൈത്ത് ഡയലോഗ്, ദോഹ; ഐ.എഫ്.എസ്.ഒ. ഏഷ്യൻ റീജ്യൻ ട്രെയിനിങ് ക്യാമ്പ്, ഇൻറർനാഷണൽ ഖുർആനിക് കോൺഫറൻസ് ദുബായ്, യു.എ.ഇ എന്നീ അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. 14 പുസ്തകങ്ങൾ വിവർത്തന കൃതികളാണ്. ഉമർബിൻ അബ്ദുൽ അസീസ്, മായാത്ത മുദ്രകൾ , ഇസ്‌ലാമും മതസഹിഷ്ണുതയും, ദൈവം, മതം, വേദം സ്നേഹസംവാദം, 20 സ്ത്രീരത്നങ്ങൾ എന്നീ കൃതികൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വൈവാഹികജീവിതം ഇസ്‌ലാമിക വീക്ഷണത്തിൽ എന്ന പുസ്തകമാണ് തമിഴിലേക്കും വിവർത്തനം ചെയ്യപ്പെട്ട ഒരു കൃതി[12]. ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ ഭാഷകളിലേക്ക് ചില പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. [13]. പ്രധാന കൃതികൾ താഴെ ചേർക്കുന്നു. ആത്മകഥ
വ്യക്തിത്വ വികാസം
ഖുർആൻ
ഇസ്‌ലാം
മതതാരതമ്യം
ചരിത്രം
സാമൂഹികം
സംഘടന
വിവർത്തനം
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തവ
തമിഴിലേക്ക് വിവർത്തനം ചെയ്തവ
കന്നടയിലേക്ക് വിവർത്തനം ചെയ്തവ
മറാട്ടിയിലേക്ക് വിവർത്തനം ചെയ്തവ
പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾMuhammad Karakunnu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia