ശാലിനി (നടി)
തെന്നിന്ത്യയിലെ ഒരു പ്രമുഖ ചലച്ചിത്രനടിയായിരുന്നു ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി അജിത്കുമാർ (ജനനം: 20 നവംബർ 1980) നവോദയ അപ്പച്ചൻ നിർമ്മിച്ച്, മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (സംവിധാനം: ഫാസിൽ ) എന്ന ചിത്രത്തിൽ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലെ നായികയായി അഭിനയിച്ചു. നടൻ അജിത് കുമാറുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിരമിച്ചു[2] ജീവിതരേഖ1980 നവംബർ 20നു ഷറഫ് ബാബുവിൻ്റെയും ആലീസിൻ്റെയും മകളായി[3]. ചെന്നൈയിലെ ഒരു ക്രിസ്ത്യൻ മലയാളി കുടുംബത്തിലാണ് ശാലിനി ജനിച്ചത്. ശ്യാമിലി, റിച്ചാർഡ് എന്നിവർ സഹോദരങ്ങളാണ്. ചെന്നൈ ആദർശ് വിദ്യാലയ, ചർച്ച്പാർക്ക് കോൺ വെന്റ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി[4] മലയാള സിനിമ1983-ൽ തന്റെ അഞ്ചാമത്തെ വയസ്സിലാണ് ശാലിനി എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ചലച്ചിത്രജീവിതം തുടങ്ങുന്നത്. ഇതിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാലിനിക്ക് ലഭിച്ചു. ഇതിനോടകം 80-ലധികം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിൽ അഭിനയിച്ചുണ്ട് ശാലിനി. നായിക നടിയായി അഭിനയിച്ച ആദ്യ ചിത്രം അനിയത്തിപ്രാവ് ആണ്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിൽ മാധവന്റെ നായികയായി അഭിനയിച്ചതും ഒരു വൻ വിജയമായിരുന്നു. തമിഴ് ചലച്ചിത്രനടൻ അജിത്തുമായുള്ള തന്റെ വിവാഹത്തിനു ശേഷം ശാലിനി അഭിനയജീവിതത്തിൽ നിന്നും വിരമിച്ചു[5] സ്വകാര്യ ജീവിതംശാലിനി വിവാഹം ചെയ്തിരിക്കുന്നത് തമിഴ് ചലച്ചിത്രനടനായ അജിത്തിനെയാണ്. വിവാഹത്തിനു ശേഷം 2000 ൽ ശാലിനി അഭിനയ രംഗത്ത് നിന്ന് വിരമിച്ചു. അനൗഷ്ക, അദ്വിക് എന്നിവർ മക്കളാണ് ചലച്ചിത്രങ്ങൾബാലതാരമായി
നായികാ വേഷത്തിൽ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia