ശങ്കർ ജയ്‌കിഷൻ
ശങ്കർഈ ദ്വയത്തിലെ ശങ്കർ എന്ന ശങ്കർ സിങ് ആന്ധ്രയിലെ തെലങ്കാനയിലാണ് ജനിച്ചത്.(15 ഒക്ടോ 1922 – 26 ഏപ്രിൽ 1987) ആദ്യകാലങ്ങളിൽ തബല വാദകനായിരുന്ന ശങ്കർ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മുംബൈയിലേയ്ക്ക് താമസം മാറ്റി. അക്കാലത്ത് ചില നാടക സമിതികളുമായി ബന്ധപ്പെട്ട് ശങ്കർ സഹകരിച്ചു. രാജ്കപൂറിന്റെ പൃത്ഥ്വി നാടകസംഘവുമായി ബന്ധപ്പെടുന്നതിനു മുൻപ് ഹസൻലാൽ ഭഗത് റാം എന്ന സംഗീത സംവിധായക ജോഡികളുടെ സഹായിയായും അദ്ദേഹം പ്രവർത്തിച്ചു. ജയ്കിഷൻജയ്കിഷൻ ദയാഭായ് പഞ്ചാൽ എന്ന ജയ്‌കിഷൻ ഗുജറാത്തിലെ വൻസാദയിൽ ജനിച്ചു. (ജ :4 നവം:1929 – 12 സെപ്റ്റം:1971) ഹാർമോണിയം വായനയിൽ മികവു പുലർത്തിയ ജയ്‌കിഷന് പ്രേം ശങ്കർ നായിക്,വാഡിലാജി എന്ന സംഗീതജ്ഞരുടെ ശിക്ഷണവും ലഭിച്ചിരുന്നു. മറ്റു വിവരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia