വൻകുടൽ
നട്ടെല്ലുള്ള ജീവികളിലെ ദഹനപ്രക്രിയയിലെ അവസാനഭാഗം നിർവഹിക്കുന്ന ദഹനേന്ദ്രിയമാണ് വൻകുടൽ. ഭക്ഷണത്തിൽനിന്ന് ജലവും മറ്റും വലിച്ചെടുത്ത് ദഹനയോഗ്യമല്ലാത്ത ബാക്കി ഭക്ഷണം മലവും മൂത്രവുമൊക്കെയായി ശരീരത്തിൽനിന്ന് പുറന്തള്ളുക എന്നതാണ് വൻകുടലിന്റെ പ്രധാന ധർമ്മം[1]. ഈ ലേഖനം പ്രധാനമായും മനുഷ്യന്റെ വൻകുടലിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെങ്കിലും മിക്ക സസ്തനികളുടെ കാര്യത്തിലും ഇവിടെ പ്രതിപാദിക്കുന്ന പ്രക്രിയകൾ തന്നെയാണ് നടക്കുന്നത്. അന്ധാന്ത്രം,സ്ഥൂലാന്ത്രം, മലാന്ത്രം,മലനാളം,മലദ്വാരംഎന്നിവയുൾപ്പെട്ടതാണ് വൻകുടൽ.[1][2][3][4]സ്ഥൂലാന്ത്രത്തെ ആരോഹണ സ്ഥൂലാന്ത്രം , അനുപ്രസ്ഥ സ്ഥൂലാന്ത്രം , അവരോഹണ സ്ഥൂലാന്ത്രം , അവഗ്രഹ സ്ഥൂലാന്ത്രം , എന്നിവയായി തിരിച്ചിരിക്കുന്നു : അന്ധാന്ത്രത്തിനോട് ചേരുന്ന വിരരൂപ പരിശോഷിക എന്നൊരു അവയവവും ഉണ്ട്. അവലംബം
This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated. |
Portal di Ensiklopedia Dunia