വൈറോയ്ഡ്
വൈറോയ്ഡുകൾ രോഗം പരത്തുന്ന അറിയപ്പെടുന്നതിൽ ഏറ്റവും ചെറിയ രോഗാണുക്കളാണ്. മാംസ്യ ആവരണമില്ലാത്ത വൃത്താകൃതിയിൽ ഒറ്റ ഇഴയോടുകൂടിയ ആർ. എൻ. എ അടങ്ങിയതതാണ് ഇവയുടെ ശരീരം. അവ കൂടുതലും സസ്യങ്ങളിൽ രോഗമുണ്ടാക്കുന്നവയാണ്. ഇവയിൽ ചിലവ വാണിജ്യപ്രാധാന്യമുള്ളവയാണ്. 246 മുതൽ 467 വരെ ന്യൂക്ലിയോ ബേസുകൾ മാത്രമുള്ള വളരെ ചെറിയ വലിപ്പമുള്ള ജനിതക വസ്തു മാത്രമേ വൈറോയ്ഡിനുള്ളൂ. [1]ഒരു വൈറോയ്ഡിനെ ഒരു വൈറസ്സുമായി താരതമ്യം ചെയ്താൽ ഒരു വൈറോയ്ഡ് എത്ര ചെറുതാണെന്ന് നമുക്ക് മനസ്സിലാകും. നമുക്കറിയപ്പെടുന്നതിൽ രോഗകാരിയായ ഏറ്റവും ചെറിയ വൈറസ്സ് 2000 ന്യൂക്ലിയോബേസിന്റെ വലിപ്പമുള്ളതാണ്. പക്ഷെ ഒരു വൈറോയിഡിന് വെറും 467 ന്യൂക്ലിയോ ബേസിന്റെ വലിപ്പമേയുള്ളൂ. മനുഷ്യനിൽ രോഗമുണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസ്-ഡി വൈറസ് ഒരു അപൂർണ്ണമായ ആർ. എൻ. എ വൈറസ്സാണ്. ഇത് വൈറോയ്ഡിനോട് സാമ്യമുള്ളതാണ്.[2] വൈറസ്സുകളുടെ ഉപവിഭാഗമായ പുതിയ ഒരു വിഭാഗം രോഗകാരികളിൽ ആദ്യമായി കണ്ടെത്തിയത് വൈറോയ്ഡുകളെയാണ്. വൈറോയ്ഡുകളെ ആദ്യമായി കണ്ടെത്തുകയും, അവയെ തരംതിരിക്കുകയും, നാമകരണം ചെയ്യുകയും ചെയ്തത് 1971 ൽ യു. എസ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ മേരീലാന്റിലെ, ബെൽറ്റ്സ്വില്ലേ എന്ന സ്ഥലത്തെ ഗവേഷണകേന്ദ്രത്തിലെ സസ്യരോഗവിദഗ്ദ്ധനായ തിയോഡോർ ഓട്ടോ ഡൈനർ ആയിരുന്നു. [3][4] വർഗ്ഗീകരണശാസ്ത്രം
പകർച്ചതനിപകർപ്പ്ചരിത്രംഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia