വൈഗൈ അണക്കെട്ട്
![]() തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്കടുത്ത് വൈഗൈ നദിക്കു കുറേകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് വൈഗൈ അണക്കെട്ട്. മധുര, ആണ്ടിപ്പട്ടി എന്നീ നഗരങ്ങളിലേക്കു ശുദ്ധജലം നൽകുന്നതും ദിണ്ടിഗൽ, മധുര എന്നീ ജില്ലകളിൽ ജലസേചനം നടത്തുന്നതും ഈ അണക്കെട്ടിലെ ജലമുപയോഗിച്ചാണ്.[2] സംഭരണശേഷി111 അടി ഉയരമുള്ള വൈഗൈ അണക്കെട്ടിന് 71 അടി ഉയരത്തിൽ വരെ വെള്ളം സംഭരിച്ചു നിർത്താനുള്ള ശേഷിയുണ്ട്. 6143 ദശലക്ഷം ക്യൂബിക് അടിയാണ് മൊത്തം സംഭരണശേഷി. വൈഗൈ അണക്കെട്ട് ജലവൈദ്യുതപദ്ധതിവൈഗൈ അണക്കെട്ട് ജലവൈദ്യുതപദ്ധതിയിൽ നിന്നും 6 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. 3 മെഗാവാട്ടിന്റെ രണ്ട് യൂണിറ്റുകൾ ആണ് ഇവിടെയുള്ളത്. ആദ്യ യൂണിറ്റ് 1990-ൽ കമ്മീഷൻ ചെയ്തു. തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷന് (TANGEDCO) ആണ് ഇതിന്റെ പ്രവർത്തന ചുമതല.[3][4] വൈഗൈ ഡാം പാർക്ക്വാട്ടർ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് പരിപാലിക്കുന്ന ചെറുതും മനോഹരവുമായ ഒരു ഉദ്യാനം അണക്കെട്ടിന് ഇരുവശത്തുമായുണ്ട്. അണക്കെട്ടിനു മുൻവശത്തായി ഉദ്യാനത്തിന്റെ ഇരുവശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചെറിയ പാലം ഉണ്ട്. കുട്ടികൾക്ക് ഉല്ലസിക്കാനുള്ള പ്രത്യേക സ്ഥലം ഈ പാർക്കിൽ ഉണ്ട്. ഭാവി പദ്ധതികൾതമിഴ്നാട്ടിലെ 104 ഡാമുകളിലൊന്നായ വൈഗൈ അണക്കെട്ടിലെ പദ്ധതികൾ 'ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് പ്രൊജക്റ്റി'ന് കീഴിൽ മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഗതാഗതംറോഡ് വഴി: വൈഗൈ അണക്കെട്ട് ആണ്ടിപ്പട്ടിയിൽ നിന്നും ഏഴു കിലോമീറ്ററും, തേനിയിൽ നിന്നും 14 കിലോമീറ്ററും മധുരയിൽ നിന്ന് 70 കിലോമീറ്ററും ദൂരത്ത് സ്ഥിതി ചെയ്യുന്നു. റെയിൽ വഴി: അണക്കെട്ടിൽ നിന്നും 61 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ. ആകാശമാർഗം: അണക്കെട്ടിൽ നിന്നും 80 കിലോമീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന മധുര എയർപോർട്ട് (IXM) ആണ് ഏറ്റവും അടുത്ത വിമാനത്താവളം. ചിത്രശാലഅവലംബംVaigai Dam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia