വേടൻ

കേരളത്തിലെ ആദിമ ജനവിഭാഗം ആണ് മലവേടൻ / മലവേടർ (വേടൻ /വേടർ ). സംഘകാല കൃതികളിൽ വേടരെ കുറിച്ച് പ്രതിപാദിക്കുന്നു. വയനാട് കേന്ദ്രമാക്കി ഭരിച്ച വേടരാജാക്കൻമ്മാരെ കുറിച്ച് ചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്. കുറുമ്പ്രനാട് രാജാക്കന്മാർ ഈ വേടരാജാക്കൻമ്മാരെ ചതിയിൽ പെടുത്തിയ കഥയും ഉണ്ട്. വേട്ടയാടിയും തോട്ടുമീൻ പിടിച്ചും ജീവിച്ചിരുന്ന ഒരു വിഭാഗം ആണ് വേടൻ. ഇവർ അധിവസിച്ചിരുന്നത് ഒരു ആദിവാസി-ഗോത്ര വിഭാഗം ആയിട്ടായിരുന്നു.. ആദ്യ കാലങ്ങളിൽ ടിപ്പുവിന്റെയും ഹൈദറിന്റെയും പിന്നെ ചില ഹിന്ദു രാജാക്കന്മാരുടെയും കാലത്ത് ഇവർ പട്ടാളക്കാർ ആയും സേവനം ചെയ്തതായി പറയപ്പെടുന്നു [1]

വേടർ ഭാഷ

പ്രാകൃത തമിഴ് ഭാഷയോടാണ് വേടർ ഭാഷക്ക് അടുപ്പം ഉള്ളത്.തമിഴിലെ പല പദങ്ങളുംവേടർ ഭാഷയിലുണ്ട്. കഞ്ചി, തണ്ണി തുടങ്ങിയ ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. കൂരി-നുണ, കിരൂഴി - വളരെ കുറച്ച് എന്നിങ്ങനെ മാനക മലയാളത്തിൽ ഇല്ലാത്ത ധാരാളം പദങ്ങൾ വേടർ സമുദായത്തിൻ്റെ തനതു വ്യവഹാര ഭാഷയിലുണ്ട്.

ഉൽപ്പത്തി

വേടൻ വിഭാഗക്കാരുടെ ഉത്ഭവത്തെ കുറിച്ചു ചരിത്രനിരീക്ഷകർ പറയുന്നത് സിലോണ് അഥവാ ലങ്കയിൽ നിന്നാണ് എന്ന് പറയപ്പെടുന്നു. ഇവരുടെ ആദ്യ കാല നിവാസികളുടെ ചില അസ്ഥിയും തെളിവും ഗവേഷകർ സിലോണിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവരുടെ ഉത്ഭവം അവിടെ നിന്നാകാം എന്ന് അനുമാനിക്കാം. [2]

സമാനതകൾ

തമിഴ് ജാതികൾ തികച്ചും വ്യത്യസ്തമാണ് തമിഴ് നാട്മായി ബന്ധമുള്ള വേട്ടുവ ജാതിയുമായി ചില ബന്ധങ്ങൾ ഉണ്ട്, വേട്ടയാടുന്ന ജനവിഭാഗങ്ങൾ ആയത് കൊണ്ട് ആണ് വെട്ടുവ എന്ന പേര് ലഭിച്ചത് എന്നും അർത്ഥമാക്കുന്നത്. പ്രത്യക്ഷത്തിൽ ഈ വിഭാഗവും വേടനും ഒരേ വിഭാഗക്കാർ തന്നെ ആണ്. എങ്കിലും വേട്ടുവർ വേടനേക്കാൾ ശ്രേഷ്ഠൻ ആണ് എന്ന് വിശ്വസിക്കുന്നു. [3]

ആചാരങ്ങൾ

വേട സ്ത്രീ വിവാഹം കഴിഞ്ഞതിന് ശേഷം തന്റെ ഭർത്താവ് എന്തെങ്കിലും കാരണത്താൽ മരിക്കുകയോ മറ്റോ ചെയ്താൽ വിധവ ആവേണ്ട, തന്റെ ഭർത്താവിന്റെ സഹോദരനെ വിവാഹം ചെയ്യുന്ന പതിവുണ്ട്. പുരോഹിതവും മറ്റും ഇവർ ബ്രാഹ്മണനെ കൊണ്ട് തന്നെ ചെയ്യിക്കുന്നു. ജാതിൽ ആരെങ്കിലും മരിച്ചാൽ കത്തിക്കുകയോ അടക്കം ചെയ്യുകയോ ചെയ്യുന്നു. [4]

ഇതും കാണുക

അവലംബം

  1. https://archive.org/details/castestribesofso07thuriala
  2. https://archive.org/details/castestribesofso07thuriala
  3. https://archive.org/details/castestribesofso07thuriala
  4. https://archive.org/details/castestribesofso07thuriala

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia