വെൽകം ട്രസ്റ്റ്
![]() വെൽകം ട്രസ്റ്റ് യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടൻ ആസ്ഥാനമായി, ആരോഗ്യ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ചാരിറ്റബിൾ ഫൗണ്ടേഷനാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം പോഷിപ്പിക്കുന്നതിനുള്ള ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നൽകുന്നതിനായി, ഫാർമസ്യൂട്ടിക്കൽ വ്യവസായ പ്രമുഖൻ ഹെൻറി വെൽകം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ച മൂലധനം ഉപയോഗിച്ചാണ് 1936 ൽ ഇത് സ്ഥാപിക്കപ്പെട്ടത്. "എല്ലാവരും നേരിടുന്ന അടിയന്തര ആരോഗ്യ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ശാസ്ത്രത്തെ പിന്തുണയ്ക്കുക" എന്നതാണ് ഈ ട്രസ്റ്റിന്റെ പ്രഖ്യാപിത ലക്ഷ്യം. 2020 ൽ 29.1 ബില്യൺ പൌണ്ടിന്റെ സാമ്പത്തിക എൻഡോവ്‌മെൻറ് ഉണ്ടായിരുന്ന ഇത് ലോകത്തിലെ നാലാമത്തെ സമ്പന്നമായ ചാരിറ്റബിൾ ഫൗണ്ടേഷനായി മാറി. 2012-ൽ വെൽക്കം ട്രസ്റ്റിനെ ഫിനാൻഷ്യൽ ടൈംസ് വിശേഷിപ്പിച്ചത് യുണൈറ്റഡ് കിംഗ്ഡത്തിലെ ശാസ്ത്രീയ ഗവേഷണത്തിനായി സർക്കാരിതര ധനസഹായം നൽകുന്ന ഏറ്റവും വലിയ ദാതാവെന്നും ലോകത്തിലെ ഏറ്റവും വലിയ ദാതാക്കളിലൊന്നുമെന്നാണ്.[5] വെൽക്കം ട്രസ്റ്റിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, 2019/2020 സാമ്പത്തിക വർഷത്തിൽ GBP £ 1.1 ബില്യൺ അവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു.[6] ആസ്ഥാനംലണ്ടനിലെ യൂസ്റ്റൺ റോഡിലെ രണ്ട് കെട്ടിടങ്ങളിൽ നിന്നാണ് വെൽകം ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. 1932 ൽ 183 യൂസ്റ്റൺ റോഡിൽ പോർട്ട്‌ലാന്റ് ശിലയിൽ നിർമ്മിച്ച വെൽക്കം ബിൽഡിംഗിൽ വെൽകം കളക്ഷനും തൊട്ടിരിക്കുന്ന 2004 ൽ തുറന്ന 215 യൂസ്റ്റൺ റോഡിലെ ഹോബ്കിൻസ് ആർക്കിടെക്റ്റ്സ് നിർമ്മിച്ച ഗ്ലാസ്, സ്റ്റീൽ നിർമ്മിതമായ ഗിബ്സ് കെട്ടിടവുമാണ് വെൽകം ട്രസ്റ്റിന്റെ ആസ്ഥാനം. 2019 ൽ വെൽക്കം ട്രസ്റ്റ് ബെർലിനിലും ഒരു ഓഫീസ് തുറന്നു.[7] ചരിത്രംഅമേരിക്കൻ വംശജനായ ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ വ്യവസായ പ്രമുഖൻ സർ ഹെൻറി വെൽകം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ച സമ്പത്ത് നിയന്ത്രിക്കുന്നതിനാണ് ഈ ട്രസ്റ്റ് സ്ഥാപിതമായത്.[8] യഥാർത്ഥത്തിൽ ബറോസ് വെൽകം എന്ന് വിളിക്കപ്പെടുകയും, പിന്നീട് യുകെയിൽ വെൽകം ഫൌണ്ടേഷൻ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതുമായ സ്ഥാപനമായിരുന്നു അതിന്റെ സാമ്പത്തിക സ്രോതസ്.[9] 1986 ൽ ട്രസ്റ്റ് വെൽക്കം പിഎൽസി ഓഹരിയുടെ 25 ശതമാനം പൊതുവിലേയ്ക്ക് വിറ്റു. പുതുതായി നിയമിക്കപ്പെട്ട ധനകാര്യ മേധാവി ഇയാൻ മക്ഗ്രെഗറുടെ മേൽനോട്ടത്തിൽ, ഇത് സാമ്പത്തിക വളർച്ചയുടെ ഒരു കാലഘട്ടത്തിന്റെ തുടക്കമായി. ട്രസ്റ്റിന്റെ മൂല്യം 14 വർഷത്തിനുള്ളിൽ ഏകദേശം 14 ബില്യൺ പൌണ്ടായി വർദ്ധിക്കുകയും അവരുടെ താൽപ്പര്യങ്ങൾ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ പരിധിക്കപ്പുറത്തേക്ക് നീങ്ങുകയും ചെയ്തു.[10] 1995-ൽ, ട്രസ്റ്റ് ഫാർമസ്യൂട്ടിക്കൽ രംഗത്തോടുള്ള താൽപ്പര്യത്തിൽ നിന്ന് വ്യതിചലിച്ച കമ്പനി തങ്ങളുടെ ശേഷിക്കുന്ന എല്ലാ ഓഹരികളും ചരിത്രപരമായി കമ്പനിയുടെ ബ്രിട്ടീഷ് എതിരാളിയായിരുന്ന ഗ്ലാക്സോ പിഎൽസിക്ക് വിറ്റുകൊണ്ട് ഗ്ലാക്സോ വെൽകം പിഎൽസി സൃഷ്ടിച്ചു. 2000 ൽ, ഗ്ലാക്സോവെൽകം സ്മിത്ത്ക്ലൈൻ ബീച്ചം കമ്പനിയുമായി ലയിപ്പിച്ച് ഗ്ലാക്സോ സ്മിത്ത്ക്ലൈൻ പിഎൽസി രൂപീകരിക്കപ്പെട്ടപ്പോൾ വെൽക്കം എന്ന പേര് മരുന്നു ബിസിനസിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായി.[11] അവലംബം
|
Portal di Ensiklopedia Dunia