വെൻഡി ബി. ലോറൻസ്
നാസയുടെ മുൻ ബഹിരാകാശയാത്രികയും വിരമിച്ച യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി ക്യാപ്റ്റനും മുൻ ഹെലികോപ്റ്റർ പൈലറ്റും എഞ്ചിനീയറുമാണ് വെൻഡി ബാരിയൻ ലോറൻസ് (ജനനം: ജൂലൈ 2, 1959). യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ അക്കാദമിയിൽ നിന്നും ബഹിരാകാശത്തേക്ക് പറന്ന ആദ്യത്തെ വനിതാ ബിരുദധാരിയായിരുന്നു അവർ. സ്‌പേസ് ഷട്ടിൽ കൊളംബിയ ദുരന്തത്തിനുശേഷം ആദ്യത്തെ ബഹിരാകാശ വിമാനമായ എസ്ടിഎസ് -114 ലെ മിഷൻ സ്പെഷ്യലിസ്റ്റായിരുന്നു. ആദ്യകാലജീവിതംഫ്ലോറിഡയിലെ ജാക്‌സൺവില്ലിലാണ് വെൻഡി ബാരിയൻ ലോറൻസ് ജനിച്ചത്. നേവൽ ഏവിയേറ്റേഴ്സിന്റെ മകളും ചെറുമകളുമാണ് അവർ. മുത്തച്ഛൻ പ്രശസ്ത അത്‌ലറ്റ് വിദ്യാർത്ഥി ഫാറ്റി ലോറൻസും പിതാവ് അന്തരിച്ച വൈസ് അഡ്മിറൽ വില്യം പി. ലോറൻസും ആണ്. യുഎസ് നാവിക അക്കാദമിയുടെ സൂപ്രണ്ടും മെർക്കുറി ബഹിരാകാശയാത്രികൻ ഫൈനലിസ്റ്റും മുൻ വിയറ്റ്നാം യുദ്ധത്തടവുകാരനുമായിരുന്നു വില്യം പി. ലോറൻസ്. വിദ്യാഭ്യാസംവെൻഡി ബാരിയൻ ലോറൻസ് 1977 ൽ വിർജീനിയയിലെ അലക്സാണ്ട്രിയയിലെ ഫോർട്ട് ഹണ്ട് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.[1] തുടർന്ന് 1981 ൽ യുഎസ് നേവൽ അക്കാദമിയിൽ നിന്നും ഓഷ്യൻ എഞ്ചിനീയറിംഗിൽ ബിരുദം നേടി.[1] 1988 ൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വുഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂഷൻ എന്നീ രണ്ട് സ്കൂളുകളും തമ്മിലുള്ള സംയുക്ത പരിപാടിയുടെ ഭാഗമായി ഓഷ്യൻ എഞ്ചിനീയറിംഗിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദവും നേടി.[1][2] ഔദ്യോഗിക ജീവിതംആറ് വ്യത്യസ്ത തരം ഹെലികോപ്റ്ററുകളിലായി 1,500 മണിക്കൂറിലധികം ഫ്ലൈറ്റ് സമയം ലോറൻസിന് ഉണ്ട്. കൂടാതെ 800 ലധികം കപ്പൽ ലാൻഡിംഗുകൾ നടത്തിയിട്ടുണ്ട്. 1988 ൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും വുഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂഷനിലും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം, ഹെലികോപ്റ്റർ ആന്റി സബ്മറൈൻ സ്ക്വാഡ്രൺ ലൈറ്റ് തേർട്ടി (എച്ച്എസ്എൽ -30) ലേക്ക് ഡിറ്റാച്ച്മെന്റ് ആൽഫയുടെ ഓഫീസറായി സേവനമനുഷ്ഠിച്ചു. 1990 ഒക്ടോബറിൽ ലോറൻസ് യുഎസ് നേവൽ അക്കാദമിയിൽ ഫിസിക്സ് ഇൻസ്ട്രക്ടറായും പുതിയ വനിതാ ക്രൂ കോച്ചായും സേവനമനുഷ്ഠിച്ചു.[3] 1992 മാർച്ചിൽ നാസയിലോട്ട് തിരഞ്ഞെടുക്കപ്പെട്ട ലോറൻസ് ഓഗസ്റ്റിൽ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ അവർ ഒരു മിഷൻ സ്പെഷ്യലിസ്റ്റായി ഫ്ലൈറ്റ് അസൈൻമെന്റിന് യോഗ്യത നേടി. ഷട്ടിൽ ഏവിയോണിക്സ് ഇന്റഗ്രേഷൻ ലബോറട്ടറിയിൽ (സെയിൽ) ഫ്ലൈറ്റ് സോഫ്റ്റ്‌വേർ പരിശോധന, ബഹിരാകാശ ഓഫീസ് അസിസ്റ്റന്റ് ട്രെയിനിംഗ് ഓഫീസർ, റഷ്യയിലെ സ്റ്റാർ സിറ്റിയിലെ ഗഗാരിൻ കോസ്‌മോനോട്ട് പരിശീലന കേന്ദ്രത്തിൽ നാസയുടെ ഓപ്പറേഷൻ ഡയറക്ടർ, ബഹിരാകാശ നിലയ പരിശീലനത്തിനും പിന്തുണയ്ക്കുമുള്ള ബഹിരാകാശയാത്ര ഓഫീസ് പ്രതിനിധി തുടങ്ങിയവ ആയിരുന്നു ബഹിരാകാശയാത്ര ഓഫീസിലെ അവരുടെ സാങ്കേതിക ചുമതലകൾ. 1996 സെപ്റ്റംബറിൽ റഷ്യൻ ബഹിരാകാശ നിലയമായ മിറിൽ 4 മാസത്തെ ദൗത്യത്തിനായി ക്രൂ അംഗമായി പരിശീലനം തുടങ്ങിയെങ്കിലും റഷ്യൻ ഒർലാൻ ഇവിഎ സ്യൂട്ടിനായുള്ള മിനിമം സൈസ് ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഡേവിഡ് വുൾഫ് പകരക്കാരനായി മാറി. നാല് ബഹിരാകാശ വിമാനങ്ങളിൽ പരിചയസമ്പന്നനായ വെൻഡി ബാരിയൻ ലോറൻസ് 1225 മണിക്കൂറിലധികം ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ട്. എസ്ടിഎസ് -114 ന്റെ ക്രൂവിൽ ഒരു മിഷൻ സ്പെഷ്യലിസ്റ്റായിരുന്നു ലോറൻസ്.[4][5][6][7][8][9] ലോറൻസ് 2006 ജൂണിൽ നാസയിൽ നിന്ന് വിരമിച്ചു.[3] അവാർഡുകളും ബഹുമതികളുംഡിഫൻസ് സുപ്പീരിയർ സർവീസ് മെഡൽ, ഡിഫൻസ് മെറിറ്റോറിയസ് സർവീസ് മെഡൽ, നാസ സ്പേസ് ഫ്ലൈറ്റ് മെഡൽ, നേവി അഭിനന്ദന മെഡൽ, നേവി അച്ചീവ്മെൻറ് മെഡൽ എന്നിവ അവർക്ക് ലഭിച്ചു. കൂടാതെ പ്രചോദനാത്മക നേതൃത്വത്തിനുള്ള (1986) നാഷണൽ നേവി ലീഗിന്റെ ക്യാപ്റ്റൻ വിനിഫ്രഡ് കോളിൻസ് അവാർഡിന് അവർ അർഹയായി.
പുറത്തേക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia