വെണ്മണി ഹരിദാസ്
കേരളീയനായ കഥകളി സംഗീതജ്ഞനാണ് കലാമണ്ഡലം വെണ്മണി ഹരിദാസ്. ജീവിതരേഖമുഴുവൻ സമയ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന വെണ്മണി നാരായണൻ നമ്പൂതിരിപ്പാടിന്റെയും തൃശ്ശൂർ കൈപ്പറമ്പ് കുറൂർ ദേവസേന അന്തർജ്ജനത്തിന്റെയും മകനായി 1946 സെപ്റ്റംബർ 16 ന് ആലുവയിലെ വെണ്മണി മനയിൽ ജനനം.[1] ജനിച്ച മനയുടെ തൊട്ടടുത്തുള്ള അകവൂർ മനയിൽ അവതരിപ്പിക്കാറുള്ള കഥകളി കണ്ടാണ് അദ്ദേഹത്തിനു കഥകളിയിൽ കമ്പം ഉണ്ടാകുന്നത്. മുണ്ടക്കൽ ശങ്കര വാര്യറാണ് കഥകളി സംഗീതത്തിലെ ആദ്യ ഗുരു. 1960 ൽ കലാമണ്ഡലത്തിൽ ചേർന്ന അദ്ദേഹം നീലകണ്ഠൻ നമ്പീശൻ, ശിവരാമൻ നായർ, കലാമണ്ഡലം ഗംഗാധരൻ എന്നിവരുടെ ശിഷ്യത്വത്തിൽ കഥകളി സംഗീതം അഭ്യസിച്ചു.[2] കലാമണ്ഡലത്തിലെ പഠന ശേഷം 1968 ൽ മൃണാളിനി സാരാഭായിയുടെ അഹമ്മദാബാദ് ദർപ്പണയിൽ സംഗീതാദ്ധ്യാപകനായി ചേർന്നു.[3] ഹിന്ദുസ്ഥാനി സംഗീതത്തിൽ അറിവ് നേടാൻ ഈ കാലം ഹരിദാസിനെ സഹായിച്ചു. 1978 ൽ തിരുവനന്തപുര മാർഗ്ഗിയിൽ അദ്ദേഹം കഥകളി സംഗീതാദ്ധ്യാപകനായി ചേർന്നു.[2] ഷാജി എൻ. കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം, സ്വം എന്നീ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.[2] ചലച്ചിത്രങ്ങൾക്കു പുറമെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.[4] എൻ.പി വിജയകൃഷ്ണൻ എഴുതിയ അദ്ദേഹത്തിന്റെ ജീവചരിത്രം ‘ഭാവഗായകൻ’ എന്നപേരിൽ റെയിൻബൊ ബുക്ക്സ് ചെങ്ങന്നൂർ പ്രസിദ്ധീകരിച്ചു.[5] സെൻ ക്രിയേഷൻസിന്റെ ബാനറിൽ ശ്രീ സുനിൽ ഗോപാലകൃഷ്ണനും രതീഷ് രാമചന്ദ്രനും ചേർന്ന് നിർമ്മിച്ച വെണ്മണി ഹരിദാസിനെക്കുറിച്ചുള്ള ദഡോക്യുമെന്ററി ചിത്രമാണ് ചിത്തരഞ്ജിനി: റിമംബറിങ്ങ് ദ മാസ്‌റ്റ്രോ. 2005 സെപ്റ്റംബർ 17 ന് 59 ആം വയസ്സിൽ തിരുവനന്തപുരത്ത് വെച്ച് അദ്ദേഹം അന്തരിച്ചു.[6] കുടുംബംഭാര്യ സരസ്വതി, സിനിമ സീരിയൽ നടൻ ശരത് ഹരിത് എന്നിവർ മക്കൾ.[7] അവലംബം
|
Portal di Ensiklopedia Dunia