വൃദ്ധിമാൻ സാഹ
ഒരു ഇന്ത്യൻ ക്രിക്കറ്റ് താരമാണ് വൃദ്ധിമാൻ സാഹ. വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമാണ്. ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ജീവിതരേഖ1984 ഒക്ടോബർ 24ന് പശ്ചിമ ബംഗാളിൽ ജനിച്ചു.[1] കായിക ജീവിതംബംഗാളിനു വേണ്ടിഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബംഗാളിനു വേണ്ടി കളിക്കുകയാണ്. 2006-2007 സീസൺ രഞ്ജി ട്രോഫിയിൽ അസമിനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 3 ഏകദിന മത്സരങ്ങളിൽ കിഴക്കൻ മേഖലയ്ക്കു വേണ്ടി ദേവ്ധർ ട്രോഫിയിൽ കളിച്ചിട്ടുണ്ട്. 2007-08 സീസൺ രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെതിരെ 111 റൺസ് നേടി. ഇന്ത്യ എ3 നിയന്ത്രിത മത്സരങ്ങളിൽ ഇന്ത്യ എയ്ക്കു വേണ്ടി കളിച്ചു. ആ പരമ്പര ടീം വിജയിച്ചു. സാഹ ഒരു മത്സരത്തിൽ 85 റൺസ് നേടി. ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്2010 ജനുവരി 28ന് ദക്ഷിണാഫ്രിക്കക്കുവേണ്ടിയുള്ള ഇന്ത്യൻ ടീമിൽ ദിനേഷ് കാർത്തികിനു പകരക്കാരനായി റിസർവ് ബെഞ്ചിൽ സാഹ ഇടം നേടി. എന്നാൽ അപ്രതീക്ഷിതമായി വി.വി.എസ്. ലക്ഷ്മണിന് പരിക്കേറ്റപ്പോൾ പകരക്കാരനായി സാഹ ടീമിൽ ഇടംനേടി. 2010 ഫെബ്രുവരി 6ന് നാഗ്പൂരിൽ കളിച്ചു. ആദ്യ ഇന്നിങ്സിൽ പൂജ്യത്തിനു പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സിൽ 36 റൺസ് നേടി. രണ്ട് ഇന്നിങ്സിലും ഡെയ്ൽ സ്റ്റെയ്നാണ് സാഹയുടെ വിക്കറ്റ് വീഴ്ത്തിയത്. 2012ലെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ധോണിക്കു പകരമായി കളിച്ചു. ബംഗ്ലാദേശിനെതിരെ 2014ൽ നടക്കുന്ന പരമ്പരയിൽ സാഹ ടീമിലുണ്ട്.[2] ഐ.പി. എൽ2008ലെ ഐ.പി.എല്ലിൽ സാഹയെ കൊൽക്കത്ത സ്വന്തമാക്കി. എന്നാൽ പിന്നീട് കിങ്സ് ഇലവൻ പഞ്ചാബ് സാഹയെ സ്വന്തമാക്കി. 2014 സീസൺ ഫൈനലിൽ കൊൽക്കത്തക്കെതിരെ 115 റൺസ് നേടി.[3] അവലംബം
പുറം കണ്ണികൾWriddhiman Saha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia