വി. ബാലകൃഷ്ണൻ
1932 ഫെബ്രുവരി 13ന് പാലായിൽ ഏർത്തുവീട്ടിൽ ഡി. വേലായുധൻ പിളളയുടെയും പി. ഗൗരിയമ്മയുടെയും മകനായി ജനിച്ചു. പാലായിൽ കടപ്പാട്ടൂർ പ്രദേശത്തായിരുന്നു താമസം. ആദ്യകാലത്ത് സജീവ രാഷ്ട്രീയപ്രവത്തകനായിരുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതിന് കോളേജിൽനിന്നും പുറത്താക്കപ്പെട്ടു. ഹൈസ്ക്കൂൾ അദ്ധ്യാപകനായിരുന്നെങ്കിലും മുഴുവൻ സമയ സാഹിത്യ പ്രവർത്തനത്തിനായി ജോലി രാജിവച്ചു. ഡോ. ആർ. ലീലാദേവിയെ [1][2] വിവാഹം ചെയ്തതിനുശേഷം രണ്ടുപേരും കൂടിയായിരുന്നു സാഹിത്യസപര്യ. സാഹിത്യ പ്രവർത്തനംപുരസ്കാരങ്ങൾ1960 ൽ 'നീലക്കൊടുവേലി' എന്ന കഥ 'കേരള ധ്വനി'യുടെ ചെറുകഥാമത്സരത്തിലും 'ഇതു നമ്മുടെ നാടാണ്' എന്ന കൃതി സാഹിത്യപ്രവർത്തക സഹകരണ സംഘം നടത്തിയ ബാലസാഹിത്യകൃതികൾക്കായുളള മത്സരത്തിലും ഒന്നാം സമ്മാനാർഹങ്ങളായതോടെ സാഹിത്യപ്രവർത്തനത്തിലേക്ക് തിരിഞ്ഞു. 1962 ൽ 'ഒറ്റയാൻ' എന്ന കഥ ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് നടത്തിയ മത്സരത്തിൽ പ്രഥമസ്ഥാനം നേടുകയും എല്ലാ ദക്ഷിണഭാരതീയ ഭാഷകളിലേയ്ക്കും വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. ആദ്യകാലത്തെ അംഗീകാരങ്ങൾക്ക് ശേഷം മത്സരങ്ങൾക്കോ പുരസ്കാരങ്ങൾക്കോവേണ്ടി അപേക്ഷിക്കുകയുണ്ടായില്ല. ![]() കൃതികൾസ്വന്തം കൃതികൾമലയാളംവിജ്ഞാനകോശങ്ങൾമലയാളം എൻസൈക്ലോപീഡിയ, കേരള സാഹിത്യ വിജ്ഞാനകോശം, ശാസ്ത്ര സാങ്കേതിക വിജ്ഞാനകോശം, ലോകമത വിജ്ഞാനകോശ നിഘണ്ടു, ലോകമതങ്ങൾ, ഭാരത ദർശനം, ഊർജ്ജതന്ത്രത്തിന്റെ ലോകം. നിഘണ്ടുക്കൾപഞ്ചഭാഷാ നിഘണ്ടു, ചതുർഭാഷാ നിഘണ്ടു, ഭാഷാ പ്രയോഗ നിഘണ്ടു, ഇംഗ്ലീഷ് മലയാളം നിഘണ്ടു, മലയാളം നിഘണ്ടു, മലയാളം ഇംഗ്ലീഷ് നിഘണ്ടു, ഹിന്ദി മലയാളം നിഘണ്ടു, ഹിന്ദി മലയാളം ഇംഗ്ലീഷ് നിഘണ്ടു, പ്രഭാത് ഇംഗ്ലീഷ് മലയാളം നിഘണ്ടു[3], ഉർദു മലയാളം നിഘണ്ടു, സചിത്ര മലയാളം നിഘണ്ടു, സംസ്കൃത മലയാളം നിഘണ്ടു, അടിസ്ഥാന ഇംഗ്ലീഷ് മലയാളം നിഘണ്ടു. ബാല സാഹിത്യംആയിരത്തൊന്നു രാവുകൾ, ഐതിഹ്യ കഥകൾ, അമീർ ഹംസ, അമ്മയുടെ നിധി, അറബി കഥകൾ, ബാല ഗീതങ്ങൾ, ബാല കഥാ സാഗരം, ഭൂമിയിൽ ജീവൻ, ബൃഹത്കഥാ സരിത്സാഗരം, എങ്ങനെ നല്ല മനുഷ്യനാകാം, എട്ട് ബാല കഥകൾ, ഹൈസ്ക്കൂൾ ഹിന്ദി വ്യാകരണം, ഹിന്ദി സ്വയം പഠിക്കാം, ഇസ്ലാം കഥകൾ, ഇത് നമ്മുടെ നാടാണ്, ജാലവിദ്യക്കാരൻ, ജവഹർലാൽ നെഹ്റു, കാട്ടിലെ യുദ്ധം, കമലാ നെഹ്റു,കസ്തൂർബാ ഗാന്ധി, കഥ കൊട്ടാരം, കഥാ സാഗരം, കഥാ ലോകം, കീരൻ കീരി, കോടീശ്വരൻ ലോക ക്വിസ്, കൊതുകിന്റെ കഥ, കുട്ടികൾക്ക് കുറെ കഥകൾ, കുട്ടികളുടെ ഭഗവത് ഗീത, കുട്ടികളുടെ എൻസൈക്ലോപീഡിയ, മഹാത്മാ ഗാന്ധി, മലയാള ഭാഷാ പഠനം, ഇംഗ്ലീഷ് മലയാളം സ്റ്റുഡന്റ്സ് ഡിഷ്ണറി, മന്ത്രലോകം, മടിയൻ, മോത്തിലാൽ നെഹ്റു, നല്ലലോകം, നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ കഥ, ഒരു ഒളിച്ചോട്ടത്തിന്റെ കഥ, ഒറ്റയാൻ, ഒറ്റയാനും മറ്റും, Our Land, പാടുന്ന കടൽ സിംഹം, പകയും പോരും, പഞ്ചതന്ത്രം, പഴംചൊല്ലുകൾ, Pictorial Album of Congress Presidents, പ്രപഞ്ചത്തെപ്പറ്റി, പ്രസിദ്ധ കഥകൾ, രാജ കഥ, രണ്ട് മുത്തശ്ശി കഥകൾ, സരോജിനി നായിഡു, താജ് മഹൽ, സ്വർണ്ണയുടെ കഥ, തെരെഞ്ഞെടുത്ത ബാല കഥകൾ, വെള്ളവും വെളിച്ചവും, വിശ്വ പ്രസിദ്ധ കഥകൾ. മതം-ആദ്ധ്യാത്മികം=ഹിന്ദു മതം- സനാതന ധർമ്മം=ശ്രീകൃഷ്ണ കഥ, ഹിന്ദു മതം, ജ്യോതിഷം നിത്യ ജീവിതത്തിൽ, ഹൈന്ദവ അനുഷ്ഠാനങ്ങൾ വിജ്ഞാനകോശം: ഹൈന്ദവ വിജ്ഞാനകോശം. ഇംഗ്ലീഷ്: Vedic Gods and Some Hymns, Ethics.[4][5][6] വ്യാഖ്യാനം: ശ്രീ നാരായണഗുരുവിന്റെ സമ്പൂർണ്ണ കൃതികൾ. ക്രിസ്തു മതംക്രിസ്തു. നോവലുകൾ: പാലായിലെ ക്ലാര മഠം, ഇസ്രായേൽ മക്കൾ, ഈശായിയുടെ മകൻ, മലകയറിപ്പോയ പാലാക്കാർ ഇസ്ലാം മതംപരിശുദ്ധ ഖുറാൻ, വാക്കർത്ഥമുള്ള പരിശുദ്ധ ഖുറാൻ, ഇസ്ലാം ഇയർ ബുക്ക്, ഇസ്ലാമിക് എൻസൈക്ലോപീഡിയ, Concise Islamic Encyclopaedia, ഇസ്ലാമിക ചരിത്രം, ബനു ഇസ്രായേൽ, ഇസ്ഫഹാന്റെ വിളി, അറബി കഥകൾ (മൂന്ന് വാല്യം), ഇബ്രാഹിമിന്റെ മകൻ, ഒമർ ഖയാം, അൽ ഇസ്ലാം, മുഹമ്മദ് നോവൽപിതാവേ നീ ഒരുക്കുന്ന വഴികൾ, കുംകുമപ്പൂവിന്റെ നാട്ടിൽ, എനിക്കൊരു തോക്ക് തരൂ, പ്രിയാ നീ എന്റേതാണ്, സ്നേഹത്തിന്റെ മുഖം, കുറിഞ്ഞി പൂത്തപ്പോൾ, അവൾ സുന്ദരിയാണ്, ഇലഞ്ഞിപ്പൂമണം, നീയും ഞാനും, മണ്ണിനുവേണ്ടി, അമൃതജലം (മാതൃഭൂമി വാരാന്ത്യത്തിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചിരുന്നു), അരണ്യ സീമ, കടപ്പാട്ടൂർ, അന്വേഷണം, അഗ്നി ദേവത, അണിഞ്ഞൊരുങ്ങൽ, നീല മുല്ല, ആ ഈ ഹിപ്പി, ഉപാസന, ഗണിക. ചെറുകഥനീലക്കൊടുവേലി (ഏഴ് ചെറുകഥകൾ) യാത്രാവിവരണംഉത്തര ഭാരതത്തിലൂടെ ശാസ്ത്രംഊർജ്ജതന്ത്രത്തിന്റെ ലോകം, ഊർജ്ജതന്ത്രത്തിന്റെ തുടക്കം, സൈക്കിൾ, ശാസ്ത്രാധ്യാപനത്തിനൊരു മാർഗ്ഗദർശ്ശി, പ്രപഞ്ചം. ഉപന്യാസങ്ങൾസാഹിത്യ രചന, ആധുനിക പാശ്ചാത്യ നോവലുകൾ. സാഹിത്യശാസ്ത്രംമലയാള ഭാഷാ ശാസ്ത്രം, മലയാള ഭാഷാ പഠനം. ചരിത്രംകേരള ചരിത്രം, കേരള സാഹിത്യ ചരിത്രം, ഭാരത സ്വാതന്ത്ര്യ സമര ചരിത്രം. കുറ്റാന്വേഷണ നോവൽകില്ലർ മെഡിസിൻ അദ്ധ്യാപകർക്ക്ശാസ്ത്രാദ്ധ്യാപകരേ ഇതിലേ, ന്യൂ ഹിന്ദി മാസ്റ്റർ, സാൻസ്ക്രിറ്റ് ടീച്ചർ. സ്ത്രീകൾക്കുള്ള പുസ്തകങ്ങൾലേഡീസ് ഗൈഡ്, വനിതാ വിജ്ഞാനകോശം, കുടുംബ ഡോക്ടർ, പ്രസിദ്ധങ്ങളായ 1001 ഒറ്റമൂലികൾ, കുടുംബ വൈദ്യൻ, സൗന്ദര്യം വർദ്ധിപ്പിക്കാൻ, പാചക സഹായി, ഗോതമ്പ് മൈദ പലഹാരങ്ങൾ, സമ്പൂർണ്ണ പാചകം, പാചക മിത്രം. ജീവിത രേഖആസാദ്, ദാദാബായ് നവ്റോജി, ഇതിഹാസ പുരുഷൻ, ജവഹർലാലിന്റെ കൃഷ്ണ, മഹർഷി കാർവേ, നിഴലുകളില്ലാത്ത മനുഷ്യൻ, രാജീവ് ഗാന്ധി, സഞ്ജയ ഗാന്ധി. ഇംഗ്ലീഷ്Blue Jasmine, History of Kerala, An Epoch in Kerala History, History of Malayalam Literature[7], New Horizon, Congress and India, From Representation to participation, Indian National Congress-Hundred Years, Influence of English on Malayalam Novels, Contribution of Writers to Indian Freedom Movement - English Language Section[8], Mannatthu Padmanabhan and the Revival of Nairs in Kerala.[9][10][11][12] തർജ്ജമസംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക്
സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിലേക്ക്നാഗാനന്ദം, നാരായണീയം, വിദുര ഗീത ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് (സി. എഫ്. ആൻഡ്രൂസ്) മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക്മാർത്താണ്ഡ വർമ്മ, ക്രെസന്റ് മൂൺ (ഇന്ദുലേഖയുടെ പരിഭാഷ) മറ്റ് വിവർത്തനങ്ങൾ
മറ്റ് കൃതികൾബൊളീവിയൻ ഡയറി (ചെഗുവേര), അമേരിക്കൻ കഥകൾ, എന്റെ ജീവിത കഥ (എ. കെ. ജിയുടെ ജീവചരിത്രം), വികസനത്തിന്റെ പാതയിൽ (നരസിംഹ റാവുവിന്റെ പ്രസംഗങ്ങൾ), ഇന്ദിരയുടെ തിരിച്ചുവരവ് (ഖുഷ്‌വന്ത് സിംഗ്), ജീവിതത്തിലെ ചില ഏടുകൾ, ജനങ്ങളും പ്രശ്നങ്ങളും, മഹാത്മാവിനെപ്പറ്റി മഹാന്മാർ (ഗാന്ധിജിയെപ്പറ്റി), ഗാന്ധി പല കാഴ്ചപ്പാടിലൂടെ (ഗാന്ധി ശതവത്സരാഘോഷത്തിന് ദഷിണ ഭാഷാ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധപ്പെടുത്തിയത്), സ്വാതന്ത്ര്യവും സാമൂഹ്യ വിപ്ലവവും (നെഹ്രുവിന്റെ പ്രസംഗങ്ങൾ), രാജീവി ഗാന്ധിയുടെ തെരെഞ്ഞെടുത്ത പ്രസംഗങ്ങൾ, എ. കെ. ജിയുടെ കത്തുകൾ 1967 ൽ മലയാളത്തിലെ ആദ്യത്തെ വിജ്ഞാനകോശത്തിന്റെ സമ്പാദനം നിർവ്വഹിച്ചു. 1998 ൽ ഭാര്യ മരിക്കുന്നതുവരെ കൂട്ടായ സാഹിത്യരചന തുടർന്നു. അതിനുശേഷം 2004 ഓഗസ്റ്റ് 2 ന് ദിവംഗതനാവുതുവരെ പൂർവ്വാധികം അർപ്പണബുദ്ധിയോടെ സാഹിത്യ ഉപാസന തുടർന്നു. ഏറ്റവും പ്രിയങ്കരമായ മേഖലയായ ബാലസാഹിത്യത്തിൽ തന്നെ 11,394 പേജുകളിൽ (ഡെമ്മി 1/8 വലിപ്പം) നിറഞ്ഞുനിൽക്കുന്ന 67 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1148 പേജുകളും (ഡെമ്മി 1/4 വലിപ്പം) 500 ചിത്രങ്ങളും ഉളള 'അമീർ ഹംസ' എന്ന ഗ്രന്ഥം ബാലസാഹിത്യകൃതികളിൽതന്നെ അത്യപൂർവ്വമാണ്. വേദങ്ങൾ, പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ, ബ്രാഹ്മണങ്ങൾ, ദർശനങ്ങൾ, മഹാഭാരതം, വാല്മീകിരാമായണം, ദേവീഭാഗവതം, തുടങ്ങി വേദസാഹിത്യത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളെല്ലാം മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയിട്ടുണ്ട്. ഇസ്ലാമിക വിജ്ഞാനകോശമുൾപ്പെടെയുള്ള ഇസ്ലാമികഗ്രന്ഥങ്ങളും ക്രിസ്തുമതവുമായി ബന്ധപ്പെട്ട പുസ്തങ്ങളും ഹൈന്ദവഗ്രന്ഥങ്ങളോടൊപ്പം രചിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ ഒരു നോവലുൾപ്പെടെ 11 പുസ്തകങ്ങളും മലയാളത്തിൽ 7 വിജ്ഞാനകോശങ്ങളും 21 നോവലുകളും 24 നിഘണ്ടുകളും ചെറുകഥ, യാത്രാവിവരണം, ഉപന്യാസം, ശാസ്ത്രം, പാചകം, ജീവചരിത്രം, പഠനങ്ങൾ, അദ്ധ്യാപക സഹായികൾ, തർജ്ജമ എന്നീ മേഖലകളിലുളള പുസ്തകങ്ങളുമുൾപ്പെടെ 290 ഗ്രന്ഥങ്ങൾ സ്വന്തമായുണ്ട്. ഒരു ലക്ഷത്തി പതിനാലായിരത്തിൽ പരം പേജുകൾ (ഡെമ്മി 1/8 വലിപ്പം) ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടു. NotesV. Balakrishnan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia