വി.സി. ശ്രീജൻമലയാളത്തിലെ പ്രമുഖനായ നിരൂപകനും താത്ത്വികലേഖകനുമാണ് വി.സി. ശ്രീജൻ. കേരള സർക്കാർ സർവ്വീസിൽ കോളേജ് അദ്ധ്യാപകനായിരുന്നു. തലശ്ശേരിയിലെ ബ്രണ്ണൻ കോളേജിൽ നിന്നും ഇംഗ്ലീഷ് വിഭാഗം റീഡറായി സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തു. മലയാളത്തിൽ 100-ഓളം ലേഖനങ്ങളും 11 പുസ്തകങ്ങളും ഇംഗ്ലീഷിൽ 5 പ്രബന്ധങ്ങളും വി.സി. ശ്രീജൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതരേഖ1951-ൽ ജനനം. വടകരയിലും മടപ്പള്ളി ഗവ. കോളേജിലും പഠനം. കാലിക്കറ്റ് സർവ്വകലാശാലയുടെ തലശ്ശേരി സെന്ററിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും പിന്നീട് ഡോക്ടറേറ്റും. കോളേജ് വിദ്യാർത്ഥിയായിരിക്കെ തന്നെ സാഹിത്യത്തിലും അതോടൊപ്പം രാഷ്ട്രീയത്തിലും സജീവമായി പ്രവർത്തിച്ചു. സി.പി.ഐ(എം.എൽ)ന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായിരുന്നു. അടിയന്തരാവസ്ഥയുടെ തൊട്ട് മുമ്പ് പ്രസിദ്ധീകരിച്ച യെനാൻ മാസികയുടെ പത്രാധിപരായിരുന്നു. മാസിക നിരോധിക്കപ്പെടുകയും ശ്രീജൻ ഉൾപ്പെടെ പത്രാധിപസമിതിഅംഗങ്ങൾ എല്ലാവരും അടിയന്തരാവസ്ഥാകാലത്ത് അറസ്റ്റ് ചെയ്ത് തടവിലാക്കപ്പെടുകയും ചെയ്തു. എങ്കിലും വൈകാതെ സ്വതന്ത്രനാക്കപ്പെട്ടു. ആദ്യകാല നിരൂപണങ്ങൾമാർക്സിസം-ലെനിനിസത്തിന്റെ സ്വാധീനത്തിലാണ് സാഹിത്യ നിരൂപകനായി വി.സി. ശ്രീജൻ രംഗപ്രവേശം ചെയ്യുന്നത്. അസ്തിത്വവാദാത്മകമായ ആധുനികതയുടെ വിമർശനമായി ദേശാഭിമാനി വാരികയിൽ എഴുതിയ ലേഖനമാണ് ശ്രദ്ധേയമായ ആദ്യനിരൂപണം.{തെളിവ്}}. ഈ ലേഖനം ശ്രീജന്റെ പിൽക്കാല കൃതികളിലൊന്നും എടുത്തു ചേർത്തിട്ടില്ല. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദ വിമർശസംഗ്രഹംയാ ദേവീ സർവ്വഭൂതേഷുവിനു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന രചന വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദവിമർശസംഗ്രഹം ആയിരുന്നു. മാർക്സിസത്തിന്റെ അടിസ്ഥാന പരികല്പനകൾ വിമർശനവിധേയമാക്കുന്ന ഈ പഠനം വിജ്ഞാനകൈരളി മാസികയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കകയായിരുന്നു. കൃതികൾമലയാളം കൃതികൾ
ഇംഗ്ലീഷ് ലേഖനങ്ങൾ
അപ്രകാശിത കൃതി
പുരസ്കാരങ്ങൾ
അവലംബം
കുറിപ്പുകൾ |
Portal di Ensiklopedia Dunia