വി.ടി. കുമാരൻ
കവി, സംസ്കൃതപണ്ഡിതൻ, അദ്ധ്യാപകൻ, കമ്യൂണിസ്റ്റ് സാഹിത്യചിന്തകൻ, പ്രബന്ധകാരൻ, നാടകഗാനരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് വി.ടി. കുമാരൻ (ജൂലൈ 1,1927 - ഒക്ടോബർ 11, 1986). കോഴിക്കോട് ജില്ലയിലെ വടകരയിലായിരുന്നു ജനനം.[1] ജീവിതരേഖഎസ്. കോരന്റെയും തിരുവാലയുടേയും മകനായി 1927 ജൂലൈ 1നു കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സംസ്കൃത പണ്ഡിതനായിരുന്ന കാവിൽ പി. രാമൻ പണിക്കരിൽ നിന്നും സംസ്കൃതം അഭ്യസിച്ചു. തുടർന്ന് പട്ടാമ്പി കോളേജിൽ നിന്നും സംസ്കൃതം വിദ്വാൻ പരീക്ഷ പാസ്സായി. മടപ്പള്ളി ഫിഷറീസ് സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആദ്യം പ്രൈമറി സ്കൂളിലും പിന്നീട് ഹൈസ്കൂളിലും അദ്ധ്യാപകനായി ജോലി ചെയ്തു. 1972ൽ വി. ടി. കുമാരന് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു.[2] കേരള സാഹിത്യ അക്കാദമി, തുഞ്ചൻ സ്മാരക സമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.[1] ശാന്തയാണ് ഭാര്യ. ഗായകൻ വി.ടി. മുരളി മകനാണ്. 1986 ഒക്ടോബർ 11ന് അദ്ദേഹം അന്തരിച്ചു. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia