വി.കെ. ശശിധരൻകേരളത്തിലെ ഒരു ഗായകനും സാംസ്കാരിക പ്രവർത്തകനുമാണ് വി.കെ.എസ് എന്ന പേരിൽ അറിയപ്പെടുന്ന വി.കെ. ശശിധരൻ(മരണം : 5 ഒക്ടോബർ 2021). കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു ജീവിതരേഖ1938 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജനിച്ചു. ആലുവ യു.സി കോളേജിലെ പഠനത്തെ തുടർന്ന് തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കി. സ്കൂൾ വിദ്യാഭ്യാസ കാലത്ത് 6 വർഷത്തോളം പ്രമുഖ സംഗീതസംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ പക്കൽ നിന്ന് കർണാടക സംഗീതത്തിൽ പരിശീലനം നേടുകയുണ്ടായി. മുപ്പതു വർഷക്കാലം ശ്രീ നാരായണ പോളിടെൿനിക്കിലെ അദ്ധ്യാപകനായിരുന്നു. 1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂർ സോമദാസൻ രചിച്ച നാലു ഗാനങ്ങൾ 'ശിവൻശശി' എന്ന പേരിൽ പി.കെ. ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് 'തീരങ്ങൾ' എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി[1]. ഇരുവരും ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു. കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വി.കെ ശശിധരൻ വി.കെ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കാരം നൽകി.ഗാനാലാപനം സാമൂഹ്യമാറ്റത്തിനായുള്ള ഒരു ഉപാധിയാണെന്നു ഇദ്ദേഹം കരുതുന്നു. ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ സംഗീതത്തേക്കാളുപരി ആ വരികളുടെ അർത്ഥവും അതുൾക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കാനാവണം എന്ന നിർബന്ധമാണ് വി.കെ.എസിന്റെ ഗാനങ്ങളെ ഗാംഭീര്യമുള്ളതാക്കുന്നത്. ![]() കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്ന വി.കെ.എസ് നിരവധി പരിഷത്ത് കലാജാഥകൾക്കായി അനവധി ഗാനങ്ങൾക്ക് സംഗീതം നൽകി. ബർതോൾത് ബ്രഹത് , ഡോ.എം.പി .പരമേശ്വരൻ , മുല്ലനേഴി, കരിവെള്ളൂർ മുരളി തുടങ്ങി അനവധി പേരുടെ രചനകൾ സംഗീത ശില്പങ്ങളായും, സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിക്കപ്പെട്ടു . 80 കളുടെ തുടക്കത്തിൽ കലാജാഥയിൽ പങ്കെടുത്തും , അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു കൂടാതെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകൾക്കു സംഗീതാവിഷ്കാരം നിർവഹിച്ചു. ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി ,മാനവീയം മിഷൻ , സംഗീത നാടക അക്കാഡമി എന്നിവയ്ക്ക് വേണ്ടിയും ആഡിയോ ആൽബങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏഷ്യാനെറ്റ്, കൈരളി ചാനലുകളിൽ കളിക്കൂട്ടം,കളിക്കുടുക്ക എന്നീ പരിപാടികളിൽ കുട്ടികൾക്ക് വേണ്ടി കവിതകളും പാട്ടുകളും അവതരിപ്പിച്ചിരുന്നു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ,വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.1993 ൽ കൊട്ടിയം ശ്രീനാരായണ പോളിടെൿനിക്കിൽ നിന്നും ഇലക്‌ട്രിക്കൽ വിഭാഗം മേധാവിയായി വിരമിച്ചു. 2021 ഒക്ടോബർ 6 ന് ചെങ്ങന്നൂരിലെ മകളുടെ വസതിയിൽ വച്ച് അന്തരിച്ചു.[2] ഭാര്യ : വസന്ത ലത ,മകൾ :ദീപ്തി പ്രധാന ആൽബങ്ങൾ
പുരസ്കാരങ്ങൾകേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ ഗുരുപൂജ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും (2008-ൽ)[3][4] സ്വീകരിച്ചില്ല[അവലംബം ആവശ്യമാണ്]. അവലംബം
പുറം കണ്ണികൾവി.കെ. ശശിധരൻ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia