വിൻഡോസ് 7
മൈക്രോസോഫ്റ്റ് പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും ലാപ്ടോപ്പ്, ടാബ് ലെറ്റ് കമ്പ്യൂട്ടറുകൾ, മീഡിയ സെന്റർ കമ്പ്യൂട്ടറുകൾ എന്നിവക്കു വേണ്ടി നിർമ്മിച്ച ഒരു ഓപ്പറേറ്റിങ് സോഫ്റ്റ്വെയറാണ് വിൻഡോസ് 7[3]. 2009ഒക്ടോബറിൽ വിപണിയിലെത്തിയ പുതിയ സംവിധാനം വിൻഡോസ് വിസ്റ്റായുടെ തുടർച്ചയായി പുതുക്കി ഉപയോഗിക്കുകയോ അല്ലെങ്കിൽ പുതിയ പ്രവർത്തകസംവിധാനമായി ഉപയോഗിക്കുകയോ ആകാം. ഇത് കമ്പ്യൂട്ടർ നിർമ്മാതാക്കൾക്കായി 2009 ജൂലൈ 22 [4] നും പൊതു ജനങ്ങൾക്കായി 2009 ഒക്ടോബർ 22-നും[5] പുറത്തിറക്കി. ഇതിന്റെ മുൻഗാമിയായ വിൻഡോസ് വിസ്ത പുറത്തിറങ്ങി മൂന്നു വർഷത്തിനുള്ളിൽ തന്നെ ഈ പതിപ്പും പുറത്തിറങ്ങി. ഹാർഡ് വെയർ ആവശ്യമായത്വിൻഡോസ് 7 പ്രവർത്തിക്കുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ ഹാർഡ് വെയറിനെക്കുറിച്ചുള്ള വിവരങ്ങൾ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.[6] 32-ബിറ്റ് പതിപ്പിന്റെ ആവശ്യകതകൾ ഏതാണ്ട് വിൻഡോസ് വിസ്ത പ്രീമിയം എഡിഷന്റേതിനു തുല്യമാണ്., എങ്കിൽ 64- ബിറ്റിന്റേതിനു കുറച്ചധികമാണ്. കമ്പ്യൂട്ടർ വിൻഡോസ് 7 സ്വീകരിക്കുവാൻ തയ്യാറാണോ എന്നതിനെക്കുറിച്ചറിയുന്നതിനായുള്ള ഒരു സോഫ്റ്റ് വെയറിന്റെ ബീറ്റാ പതിപ്പ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയിട്ടുണ്ട് .[7]
Additional requirements to use certain features:[6]
സവിശേഷതകൾവിസ്റ്റക്ക് ആവശ്യമായിരുന്നതിലും കുറവ് റിസോഴ്സ് മതി 7-ന്.1GHz പ്രോസസറും 1GB റാമുമാണ് മൈക്രോസോഫ്റ്റ് നിർദ്ദേശിക്കുന്നത്.എയ്റോസ്നാപ്പ്,എയ്റോഷേക്ക് തുടങ്ങിയ വിൻഡോ കൈകാര്യം ചെയ്യുന്നത് കൂടുതൽ സൌകര്യപ്രദമാക്കിയിരിക്കുന്നു.മൌസ് ജസ്റ്ററുകളിലൂടെ (വിരൽ കൊണ്ട് ടച്ച് സ്ക്രീനിൽ ചെയ്യാവുന്ന വിവിധ ആഗ്യങ്ങൾ) ഇനി മുതൽ മാക്സിമൈസ് മിനിമൈസ് ചെയ്യുവാൻ സാധിക്കും. വിൻഡോസ് 7 മറ്റ് വിൻഡോസുകളിൽനിന്ന് വ്യത്യസ്തമായി അതിൽ അടങ്ങിയിരിക്കുന്ന ഇന്റർനെറ്റ് എക്സ്പ്ലോറർ , മീഡിയ പ്ലേയർ തുടങ്ങിയവയെ സോഫ്റ്റ് വെയറുകളെ നീക്കം ചെയ്യാനുള്ള സംവിധാനം ഉണ്ട്.വിൻഡോസ് 7 ഇന്സ്റ്റാളേഷനും മറ്റ് വെർഷനുകളേക്കാൾ വേഗത്തിൽ നടക്കും. സ്പർശ ഉപാധികളും കൈയ്യക്ഷരം തിരിച്ചറിയാനുള്ള സൗകര്യവും വിൻഡോസ് 7 ന്റെ പ്രത്യേകതയാണ്. കാൽക്കുലേറ്റർ,പെയിന്റ്,എന്നീ ജനപ്രിയ ആപ്ലിക്കേഷനുകൾ കൂടുതൽ മികവുറ്റതാക്കിയിട്ടുണ്ട്. ഇന്റെർനെറ്റിൽ വിവരം തിരയുന്നതു പോലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കിനുള്ളിലെ വിവരത്തിരയൽ യന്ത്രവും പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്.ഫോട്ടോ,ഫയലുകൾ,മ്യൂസിക് എന്നിവ വീട്ടിലെയോ ഓഫീസിലെയോ മറ്റു കമ്പ്യൂട്ടറുകളുമായി വളരെയെളുപ്പത്തിൽ പങ്കുവയ്ക്കുന്നത് പുതിയ പതിപ്പ് എളുപ്പമാക്കിയിരിക്കുന്നു.ജമ്പ് ലിസ്റ്റുകൾ കൊണ്ടുവന്നിരിക്കുന്നതാണ് വിൻഡോസ് 7-ലെ പ്രധാനമായൊരു പുതുമ.മൾട്ടിടച്ച് പിന്തുണയാണ് വിൻഡോസ് 7-ലെ മുഖ്യ സവിശേഷത.ഇതുവരെ ഒരു വിൻഡോസ് ഒ.എസിലും ഇതുണ്ടായിരുന്നില്ല. വിസ്റ്റയുടെ പരാജയം ഉൾക്കൊണ്ടാണ് മൈക്രോസോഫ്റ്റ് വിൻഡോസ് 7 പുറത്തിറക്കിയിരിക്കുന്നത്. സാധാരണ ഉപയോക്താവിന് ഏറ്റവും അനുയോജ്യമായത് ഹോം പ്രീമിയം വെർഷനാണ്. ഹോം ഗ്രൂപ്പ്സ്, മൾട്ടിടച്ച്, മീഡിയാസെൻറർ തുടങ്ങി എല്ലാ ക്രമീകരണങ്ങളും ഇതിലുണ്ട്. പോരായ്മകൾക്വിക്ക് ലോഞ്ച് ബാർ ടാസ്ക്ക്ബാറിലേക്ക് കൂട്ടിച്ചേർത്തിരിക്കുന്നതിനാൽ യഥാർത്ഥത്തിൽ റൺ ചെയ്യുന്ന പ്രോഗ്രാമുകൾ തിരിച്ചറിയുക പ്രയാസകരമാണ്. ആപ്ലീക്കേഷനുകൾ ടാസ്ക്ക്ബാറിലേക്ക് കൂട്ടിച്ചേർക്കുകയുമാകാം. ഇതും ആ പ്രോഗ്രാം റൺ ചെയ്യുകയാണോ അല്ലയോ എന്ന സംശയം ഉപയോക്താവിൽ ജനിപ്പിക്കുന്നു. ഫയലുകൾ ടാസ്ക്ക്ബാറിലെ പ്രോഗ്രാം ഐക്കണിലേക്ക് ഡ്രാഗ് ചെയ്ത് തുറക്കാവുന്ന സവിശേഷതയും ഇനി മുതൽ നഷ്ട്ടമാകും. എററുകൾ വിൻഡോസ് XP യെക്കാളും വിൻഡോസ് വിസ്റ്റയെക്കാളും സ്ഥിരതയുള്ള വെർഷനാണ് വിൻഡോസ് 7 എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ബ്ലൂ സ്ക്രീൻ ഡെത്ത് പോലുള്ള പല എററുകളും ഇതിൽനിന്നും വിമുക്തമല്ല. ഇതു തിരുത്തുന്നതിനായി മൈക്രോസോഫ്റ്റ് പല അപ്ഡേറ്റുകളും പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇത്തരം എററുകളിൽ നിന്നും വിൻഡോസ് 7 പൂർണ്ണമായും വിമുക്തമല്ല.[അവലംബം ആവശ്യമാണ്] ഒ.എസ് വില
പ്രമാണങ്ങൾ
പുറത്തു നിന്നുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia