വില്ലാർവട്ടം

ഏകദേശം ആയിരം വർഷത്തെ ചരിത്രവും പാരമ്പര്യവും ഉള്ള ഒരു ക്ഷത്രിയ രാജവംശമാണ് വില്ലർവട്ടം രാജക്കാൻമാരുടെത് എന്ന് കരുതപ്പെടുന്നു. വില്ലാർവട്ടം രാജാക്കന്മാരുടെ കാലഘട്ടത്തെക്കുറിച്ചു തർക്കമുണ്ടെങ്കിലും മൂന്നാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെയാണെന്ന്‌ അനുമാനിക്കപ്പെടുന്നു. വില്ലാർവട്ടം എന്നത്‌ ചേന്ദമംഗലത്തിന്റെ തന്നെ ഒരു മറുപേരാണെന്നും അഭിപ്രായമുണ്ട്‌. വില്ല്‌ ചേരരാജവംശത്തിന്റെ കൊടിയടയാളമായിരുന്നു. അതിനാൽ ഇവർ ചേരരാജാക്കന്മാരുടെ താവഴിയായിരിക്കാമെന്നും നിഗമനമുണ്ട്‌. കൊച്ചിൻ സ്റ്റേറ്റ്‌ മാന്വലിൽ പറയുന്നത്‌ വില്ലാർവട്ടം രാജാവ്‌ കൊച്ചി രാജാവിന്റെ സാമന്തനും  പാലിയത്തച്ചൻ അദ്ദേഹത്തിന്റെ ഇടപ്രഭുവും ആയിരുന്നു എന്നാണ്‌. ഒരു വില്ലാർവട്ടം രാജാവ്‌ ക്രിസ്തുമതം സ്വീകരിച്ച്‌ ഉദയംപേരൂർക്ക്‌ പോകുകയും അവിടെ വാഴുകയും ചെയ്തുവത്രേ. അദ്ദേഹത്തിന്റെ (തൊമ്മാരാജാവ്‌) ശരീരം അടക്കം ചെയ്തിട്ടുള്ളത്‌ ഉദയംപേരൂർ പള്ളി സിമിത്തേരിയിലാണ്‌.

വില്ലാർവട്ടം രാജവംശം സന്തതികളില്ലാതെ അന്യം നിന്നു പോയതായും അവസാനത്തെ കണ്ണിയായ രാമവർമ അപതിരി കോവിൽ അധികാരി 1595 ലെ ഒരു അട്ടിപ്പേറോല പ്രകാരം ‘തന്റെ കീഴിലുള്ള ഉല്പത്തികൾ മുതലായവയും മറ്റധികാരങ്ങളും അടിയാർ, കുടിയാർ, അങ്കം, ചുങ്കം, ദേശം തുടങ്ങിയ സ്ഥാനമാനങ്ങളുമെല്ലാം മറ്റൊരുത്തരാൽ ചോദ്യമിടാത്തവവണ്ണം എന്നേക്കും അനുഭവിക്കാൻ പാലിയത്തച്ചനും തമ്പിമാർക്കും അനുവാദം കൊടുത്തതായും ചരിത്രരേഖയുണ്ട്‌. [അവലംബം ആവശ്യമാണ്]

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia