വിമല രാമൻ
ഒരു ഇന്ത്യൻ അഭിനേത്രിയും ഭരതനാട്യ നർത്തകിയുമാണ് വിമല രാമൻ. വിവിധ മലയാളം, തമിഴ്, തെലുഗു ചലച്ചിത്രങ്ങളിലും വിമല രാമൻ അഭിനയിച്ചിട്ടുണ്ട്. വിമല രാമൻ ജനിച്ചതും വളർന്നതും സിഡ്നിയിലാണ്. അഞ്ചാമത്തെ വയസ്സിൽ ഭരതനാട്യം പരീശീലിക്കാൻ തുടങ്ങി. 2004 - ലെ മിസ് ഓസ്ട്രേലിയയായി ആറടി പൊക്കമുള്ള വിമല രാമൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആസ്ട്രേലിയൻ നീന്തൽ ചാമ്പ്യൻ ആയിരുന്നു. ഉയരക്കൂടുതൽ കാരണം വോളിബോളും ബാസ്കറ്റ്ബാലും വിമല കോളേജ് ലെവലിൽ കളിച്ചിരുന്നു. അഭിനയജീവിതംവിമല രാമൻ ആദ്യമായി അഭിനയിച്ച ചിത്രം കൈലാസം ബാലചന്ദർ സംവിധാനം ചെയ്ത പൊയ് എന്ന തമിഴ് ചിത്രമാണ്. വിമലയുടെ ആദ്യ മലയാളചിത്രം സുരേഷ് ഗോപി നായകനായ ടൈം ആയിരുന്നു. 2007ലെ പ്രണയകാലം എന്ന ചലച്ചിത്രത്തിൽ വിമല അജ്മൽ അമീറിന്റെ നായികയായി. അതേ വർഷം മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും ദിലീപിന്റെ നായികയായി റോമിയോയിലും വിമല രാമൻ വേഷമിട്ടു. 2008ൽ മോഹൻലാൽ നായകനായ കോളേജ് കുമാരൻ എന്ന ചിത്രത്തിലും ദിലീപ് നായകനായ കൽക്കട്ട ന്യൂസിലും വിമല രാമൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. സോഹൻ റോയ് സംവിധാനം ചെയ്യുന്ന ഡാം 999 എന്ന അന്താരാഷ്ട്ര ചലച്ചിത്രത്തിലും വിമല രാമൻ വേഷമിടുന്നുണ്ട്. അഭിനയിച്ച ചിത്രങ്ങൾ
അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia