വിധുബാല
മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയാണ് വിധുബാല (ജനനം:1954 മെയ് 22[1]). 1970 കളുടെ മധ്യത്തിൽ അഭിനയരംഗത്തേക്ക് വന്ന വിധുബാല അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സമയത്ത് ചലച്ചിത്രരംഗത്ത് നിന്ന് വിരമിക്കുകയായിരുന്നു.[2] പ്രമുഖ ഇന്ത്യൻ മാന്ത്രികൻ കെ. ഭാഗ്യനാഥ് അച്ഛനും ചലച്ചിത്രഛായാഗ്രാഹകൻ മധു അമ്പാട്ട് മൂത്ത സഹോദരനുമാണ്. അഭിനയജീവിതംനൂറിലധികം മലയാളചിത്രങ്ങളിൽ വിധുബാല അഭിനയിച്ചു. ആദ്യചിത്രം സ്കൂൾ മാസ്റ്റർ ആയിരുന്നു. അതിൽ എട്ടുവയസ്സുള്ള ഒരു പെൺകുട്ടിയുടെ കഥാപാത്രമായിരുന്നു. പിന്നീട് പത്തുവർഷങ്ങൾക്ക് ശേഷം 1974 ൽ ഹരിഹരന്റെ കോളേജ് ഗേൾ എന്ന ചിത്രത്തിൽ പ്രേം നസീറിന്റെ നായികയായി വേഷമിട്ടു.[3] പ്രേംനസീർ, മധു, വിൻസെന്റ്, മോഹൻ, ജയൻ, സോമൻ, കമലഹാസൻ തുടങ്ങിയ അക്കാലത്തെ നിരവധി മുൻനിര അഭിനേതാക്കളുടെ കൂടെ നായികാവേഷത്തിൽ വിധുബാല അഭിനയിച്ചു. 1981 ൽ അഭിനയരംഗത്ത് നിന്ന് അവർ വിരമിച്ചു. ബേബി സംവിധാനം ചെയ്ത അഭിനയം എന്ന ചിത്രമായിരുന്നു വിധുബാല അവസാനമായി അഭിനയിച്ച ചിത്രം. ഡബ്ബിംഗ് കലാകാരിചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും വിധുബാല പ്രവർത്തിച്ചു. ഓർമ്മകൾ മരിക്കുമോ, ഓപ്പോൾ, തൃഷ്ണ എന്നീ ചിത്രങ്ങളിൽ യഥാക്രമം ശോഭ, മേനക, രാജലക്ഷ്മി എന്നിവർക്ക് വേണ്ടി ശബ്ദം നൽകി. അടൂർ ഗോപാലകൃഷ്ണന്റെ നാലുപെണ്ണുങ്ങൾ എന്ന ചിത്രത്തിലെ നന്ദിത ദാസിന്റെ ശബ്ദവും വിധുബാലയുടേതായിരുന്നു.[4] ടെലിവിഷൻ അവതാരകനിലവിൽ അമൃത ടി.വി യിൽ പ്രക്ഷേപണം ചെയ്തുവരുന്ന കഥയല്ലിത് ജീവിതം എന്ന പരിപാടിയിലെ അവതാരകയാണ് വിധുബാല. സ്വകാര്യജീവിതംഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകരായ ഭാഗ്യനാഥും സുലോചനയുമാണ് വിധുബാലയുടെ മാതാപിതാക്കൾ. വിധുബാലയുടെ ചില ചിത്രങ്ങളുടെ നിർമ്മാതാവായിരുന്ന മുരളി കുമാർ ആണ് ഭർത്താവ് അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia