വിക്കിപീഡിയ:വിന്യാസം
വിക്കിപീഡിയ ലേഖനങ്ങളുടെ രൂപകൽപനയെപ്പറ്റി പ്രതിപാദിക്കുന്ന താളാണിത്. ഇവിടെ നിർദ്ദേശിച്ചിരിക്കുന്ന വിധത്തിൽ ലേഖനങ്ങൾ വിന്യസിപ്പിക്കുവാൻ ശ്രദ്ധിക്കുക. ആമുഖംവിക്കിപീഡിയയിലെ ലേഖനങ്ങൾക്ക് ആമുഖമായി ഒരു ഖണ്ഡിക ഉണ്ടായിരിക്കണം. ലേഖനവിഷയത്തെ വ്യക്തമാക്കുന്നവിധത്തിലാകണം ഈ ഖണ്ഡിക ക്രമീകരിക്കേണ്ടത്. സുദീർഘമായ ലേഖനങ്ങൾക്ക് ആമുഖത്തിന്റെ ധർമ്മം നിറവേറ്റുന്ന ഒന്നിലേറെ ഖണ്ഡികകളാകാം. എന്നാൽ നാലു ഖണ്ഡികയിൽ കൂടരുത്. ആമുഖ ഖണ്ഡികയ്ക്ക് ==ആമുഖം== എന്ന തലക്കെട്ട് ഒരിക്കലും നൽകേണ്ടതില്ല. ലേഖനത്തിന്റെ തുടക്കം വെറുംഖണ്ഡികയായി ഇടുകയാണു വിക്കിപീഡിയയിലെ ശൈലി. ലേഖനത്തിന്റെ വിഷയം ആദ്യത്തെ ഖണ്ഡികയിൽതന്നെ കടുപ്പത്തിൽ നൽകിയിരിക്കണം. ആദ്യത്തെ വാക്യത്തിൽ തന്നെ ഇപ്രകാരം നൽകുകയാണു ഭംഗി. സിനിമ, ആൽബം എന്നിങ്ങനെ കലാസൃഷ്ടികളുടെ പേരുനൽകുമ്പോൾ ഇത് കടുപ്പത്തിലും ചെരിവക്ഷരത്തിലും നൽകാൻ ശ്രദ്ധിക്കുക. ഉദാഹരണങ്ങൾ: കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ലയാണ് തിരുവനന്തപുരം. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ലയാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (ഒക്ടോബർ 2, 1869 - ജനുവരി 30, 1948) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവും വഴികാട്ടിയുമായിരുന്നു.
2004ൽ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രമാണ് കാഴ്ച. 2004ൽ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രമാണ് ലിങ്കുകൾവിക്കിലേഖനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ലിങ്കുകൾ പ്രധാനമാണ്. ചതുര ബ്രായ്ക്കറ്റുകൾ ( [[ ]]) നൽകിയാണ് ലിങ്കുകൾ നൽകേണ്ടത്. ലേഖനം കൂടുതൽ വ്യക്തമാകാൻ സഹായകമാകുന്ന അനുബന്ധ ലേഖനങ്ങളിലേക്കെല്ലാം ഇപ്രകാരം ലിങ്കുകൾ നൽകാം. പൈപ്ഡ് ലിങ്കുകൾപൈപ്ഡ് ലിങ്കുകൾ നൽകുമ്പോൾ പരാമർശവിഷയമായ പദത്തിന്റെ പൂർണ്ണരൂപം ലിങ്ക് ചെയ്യുവാൻ ശ്രദ്ധിക്കുക. ഉദാ: കേരളത്തെപ്പറ്റിയുള്ള എന്ന പദം ലിങ്ക് ചെയ്യുമ്പോൾ [[കേരളം|കേരള]]ത്തെപ്പറ്റിയുള്ള എന്നമട്ടിലാകരുത് മറിച്ച് [[കേരളം|കേരളത്തെപ്പറ്റിയുള്ള]] എന്നാകണം. വിഭാഗങ്ങൾലേഖനങ്ങളെ ഉപതലക്കെട്ടുകൾ നൽകി ക്രമീകരിക്കുകയാണു വിക്കിപീഡിയയുടെ ശൈലി. ആമുഖത്തിനുശേഷമുള്ള ഭാഗങ്ങൾ ഇപ്രകാരം ക്രമീകരിക്കുവാൻ ശ്രദ്ധിക്കുക. പ്രധാന ഉപതലക്കെട്ടുകൾ ==ഇങ്ങനെയും==(level 2 header) അതിന്റെ ഉപവിഷയങ്ങൾ ==={level 3), ===={level 4) എന്നിങ്ങനെയും ക്രമീകരിക്കുക. ഒരു ലേഖനത്തിന്റെ ഉപവിഭാഗം മറ്റേതെങ്കിലും ലേഖനത്തിന്റെ രത്നച്ചുരുക്കമാണെങ്കിൽ ആ വിഭാഗത്തിനു മുകളിലായി {{Main}} എന്ന ടെമ്പ്ലേറ്റ് ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഉദാ:
ഉപതലക്കെട്ടിനു തൊട്ടുതാഴെയാകണം ഈ ടെമ്പ്ലേറ്റ് ഉപയോഗിക്കേണ്ടത്. ശൂന്യതലക്കെട്ടുകൾ ഒഴിവാക്കുകലേഖനങ്ങളിൽ വിവരങ്ങൾ ചേർക്കുന്നതിനനുസരിച്ച് ഉപതലക്കെട്ടുകൾ നൽകിയാൽ മതിയാകും. ശൂന്യമായ ഉപതലക്കെട്ടുകൾ നൽകേണ്ടതില്ല. നിങ്ങൾ ഒരു ലേഖനം എഴുതിത്തുടങ്ങുമ്പോൾ ചേർക്കാനുദ്ദേശിക്കുന്ന വിഭാഗങ്ങൾ ഉപതലക്കെട്ടുകളായ് നൽകുവാൻ ശ്രമിക്കുക സാധാരണമാണ്. എന്നാൽ ഇപ്രകാരം ശൂന്യതലക്കെട്ടുകൾ ലേഖനങ്ങൾ വായിക്കാനെത്തുന്നവരിൽ നിരാശാബോധമോ, അല്ലെങ്കിൽ ഈ ലേഖനങ്ങൾ ആരോ എഴുതുകയാണ് എനിക്കിവിടെ ഒന്നും ചെയ്യാനില്ല എന്ന തോന്നലോ ഉണ്ടാക്കിയേക്കാം. ആയതിനാൽ ശൂന്യതലക്കെട്ടുകൾ ലേഖനങ്ങളിൽ ഒഴിവാക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ചിത്രങ്ങൾലേഖനത്തെ കൂടുതൽ മനോഹരമാക്കുന്നവിധത്തിലായിരിക്കണം ചിത്രങ്ങൾ ക്രമീകരിക്കേണ്ടത്. ചിത്രങ്ങളുടെ വലിപ്പം ലേഖനത്തിൽ നിന്നും ശ്രദ്ധയകറ്റുന്നവിധത്തിലാകരുത്. ആദ്യത്തെ ചിത്രം ലേഖനത്തിന്റെ തുടക്കത്തിൽ വലതുവശത്തു നൽകുകയാണുചിതം. പിന്നീടു വരുന്ന ചിത്രങ്ങൾ ഇരുവശങ്ങളിലും സമതുലമായി നൽകാവുന്നതാണ്. ടെമ്പ്ലേറ്റുകൾലേഖനങ്ങളെ കൂടുതൽ മനോഹരമാക്കാനുള്ള മറ്റൊരു മാർഗ്ഗമാണ് ടെമ്പ്ലേറ്റുകൾ. ചില പ്രത്യേക വിഷയങ്ങൾക്കുപയോഗിക്കാവുന്ന പൊതു ടെമ്പ്ലേറ്റുകളുണ്ട്. മലയാളം വിക്കിപീഡിയയിൽ ഏതൊക്കെ ടെമ്പ്ലേറ്റുകൾ നിലവിലുണ്ട് എന്നറിയുവാൻ ഈ ലിങ്ക് പരിശോധിക്കുക. പുതുതായി ഏതെങ്കിലും ടെമ്പ്ലേറ്റുകൾ ചേർക്കുമ്പോൾ നിറങ്ങളുടെ കാര്യത്തിൽ നിയന്ത്രണം പാലിക്കുന്നതു നല്ലതാണ്. നിറക്കൂട്ടുകൾ ടെമ്പ്ലേറ്റുകളുടെ വായനാസുഖം ഇല്ലാതാക്കിയേക്കും.
|
Portal di Ensiklopedia Dunia