വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. മലയാളം വിക്കിമീഡിയ സമൂഹാംഗങ്ങളായ വിക്കിമീഡിയരുടെയും വിക്കിമീഡിയയെ സ്നേഹിക്കുന്നവരുടെയും വാർഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം. സാധാരണയായി ഡിസംബറിൽ മലയാളം വിക്കിപീഡിയയുടെ പിറന്നാളിന് അനുബന്ധമായി സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ വിക്കിസംഗമോത്സവം 2011 ൽ ആരംഭിച്ചു. ഈ വർഷത്തെ വിക്കിസംഗമോത്സവം 2018 ഡിസംബർ 21 ന് മലയാളം വിക്കിപീഡിയയുടെ പിറന്നാൾ ദിനത്തിൽ ആരംഭിച്ച് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന അനുബന്ധപരിപാടികളോടെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നഗരത്തിൽ സംഘടിപ്പിച്ചു.പ്രധാന ഇനമായ വിക്കിസംഗമോത്സവം 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ നടന്നു.
ഈതർപാഡ്ആശംസകൾ
മാധ്യമങ്ങളിൽ
Wikimedia Commons has media related to WikiSangamotsavam 2018. വിക്കി പ്രവർത്തകസംഗമങ്ങൾ |
Portal di Ensiklopedia Dunia