വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലിസാങ്കേതികപദങ്ങളുടെ സൂചികൾ തയ്യാറാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ അജണ്ട. ഈ സൂചിക പാലിക്കാനും പാലിക്കാത്തവ തിരുത്താനും ശ്രദ്ധിക്കേണ്ടതാണ്. പദ്ധതിലക്ഷ്യങ്ങൾ
മേഖലകൾസാങ്കേതികപദാവലിയെ താഴെപ്പറയുന്ന മേഖലകളാക്കി വിഭജിച്ചിരിക്കുന്നു. ഒരുമേഖലക്ക് ഉപമേഖലകൾ ഉണ്ടെങ്കിൽ ഏറ്റവും താഴേതട്ടിൽ വരുന്ന ഉപമേഖലകളിലാകും സാങ്കേതികപദാവലിക്കുള്ള വിക്കിപദ്ധതി നിലനിൽക്കുന്നത്.
പദ്ധതിയുടെ പ്രസക്തിഅച്ചടിയുടെ ആരംഭം മുതൽ മലയാളത്തിൽ ശാസ്ത്രസാമൂഹികവിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങൾ വന്നിട്ടുണ്ട്. ശാസ്ത്രസാങ്കേതികവിജ്ഞാനങ്ങൾ മലയാളിക്കും അന്യമാകാതിരിക്കണമെന്ന ദീർഘവീക്ഷണം പിൽക്കാലമാസികകളും ഭാഷാചർച്ചകളും പരിശോധിച്ചാൽ മനസ്സിലാകും. പുതിയ വിജ്ഞാനങ്ങൾ വരുന്നതിനനുസരിച്ച് സാങ്കേതികപദങ്ങളുടെ രൂപവത്കരണത്തിനും ഏകീകരണത്തിനും നാല്പതുകൾ വരെ പത്രമാസികകളിൽ നടന്ന ക്രിയാത്മകമായ ഇടപെടലുകൾ എന്തോ പിൽക്കാലത്ത് ഉണ്ടായില്ല. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പദകോശങ്ങളും പാഠപുസ്തകങ്ങളും വിവർത്തനസഹായികളും മാത്രമായിരുന്നു ഇതിന് അപവാദം. വിക്കിപീഡിയയുടെ മലയാളത്തിലുള്ള ആവിർഭാവം പുതിയ വിജ്ഞാനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ വൈജ്ഞാനികസംരഭത്തിന് വലിയ വിഘാതമായി നിൽക്കുന്നതാണ് മലയാളത്തിലെ സാങ്കേതികപദങ്ങളുടെ വിരളതയും വൈവിധ്യവും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംജ്ഞകൾ പലതും വികലവും ദുർഗ്രഹവും ആണ്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംജ്ഞകൾക്കു പകരം പിൽക്കാലത്തും വൈജ്ഞാനികലേഖകർ തങ്ങൾക്കിഷ്ടമുള്ള തരത്തിൽ പദങ്ങൾ നിർമ്മിച്ചുകൊണ്ടിരുന്നു. സാങ്കേതികപദങ്ങളുടെ സ്വീകരണത്തിൽ ജനകീയമായ ഇടപെടലുകൾ ആവശ്യമാണ്. വിക്കിപീഡിയയിൽ ഉചിതമായ സാങ്കേതികപദങ്ങൾ സ്വീകരിക്കുകയും ഏകീകരിക്കുകയും ചെയ്യുന്നതിലൂടെ ഈ ലക്ഷ്യവും കൂടിയാണ് സാധിക്കുന്നത്. പ്രവർത്തനരീതിഏറ്റെടുത്ത ചുമതലകൾ
അംഗങ്ങൾഈ പദ്ധതിയിൽ ചേർന്ന് പ്രവർത്തിക്കാൻ താല്പര്യപ്പെടുന്നവർ ഇവിടെ ഒപ്പുവെയ്ക്കുക. |
Portal di Ensiklopedia Dunia