ലേഖനം ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ളതായി കാണാൻ സാധിച്ചില്ല. അതിനാൽ കൂടുതൽ വികസിപ്പിക്കണം എന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നില്ല. ലേഖനം സൃഷ്ടിച്ചതിന് അഭിനന്ദനങ്ങൾ. --അജയ് ബാലചന്ദ്രൻ (സംവാദം) 04:01, 21 ജനുവരി 2014 (UTC)[മറുപടി]
എല്ലാ ഭാഗവും കാണണം എന്നും ഒന്നും കട്ടാകരുതെന്നും നിർബന്ധബുദ്ധിയുള്ള ഒരേയൊരാൾ ഇവിടെ ഇർവിനാണ് (ഉദാഹരണത്തിന് ഈ ചിത്രത്തിൽ ഇർവിന്റെ അഭിപ്രായം നോക്കൂ. കപ്പലിന്റെ ഒരു ഭാഗവും ഫ്രെയിമിന് പുറത്തുപോയിട്ടില്ല. വെള്ളത്തിനടിയിലുള്ളതല്ലാതെയുള്ള ആ ആംഗിളിൽ നിന്ന് കാണാവുന്ന എല്ലാ കപ്പൽ ഭാഗങ്ങളും കാണുകയും ചെയ്യാം. എന്നിട്ടും എല്ലാ ഭാഗവും കണ്ടില്ല എന്നാണ് ഇർവിന്റെ അഭിപ്രായം. ആ ചിത്രത്തിൽ ടോട്ടോചാനും പ്രവീണും ഇർവിന്റെ നിലപാടിനെപ്പറ്റിയുള്ള അഭിപ്രായവും പറഞ്ഞിട്ടുണ്ട്. അതും ശ്രദ്ധിക്കൂ.). ആ "മാനദണ്ഡം" മലയാളം വിക്കിപീഡിയയിലില്ലാത്തിടത്തോളം കാലം എല്ലാ ചിത്രങ്ങളിലും ബാധകമാക്കേണ്ട കാര്യമില്ലല്ലോ? ഇർവിന്റെ നിലപാട് അതായതുകൊണ്ട് ഇർവിന്റെ ചിത്രങ്ങളിൽ ആ "മാനദണ്ഡം" സ്ട്രിക്റ്റായി ഇംപ്ലിമെന്റ് ചെയ്യേണ്ടതുണ്ട് എന്നാണ് ഞാൻ കരുതുന്നത്. മറ്റു ചിത്രങ്ങൾ നിലവിലുള്ള മാനദണ്ഡമനുസരിച്ചേ ഞാൻ വിലയിരുത്താറുള്ളൂ. ചിത്രം ലേഖനത്തിന് വൈജ്ഞാനികമൂല്യം നൽകുന്നുണ്ടോ എന്നതാണ് എന്റെ അഭിപ്രായത്തിൽ പ്രധാനം. സബ്ജക്റ്റിന്റെ ഒരു ഭാഗം ഫ്രെയിമിൽ വന്നില്ല എന്നത് ഇർവിന്റേതല്ലാത്ത ചിത്രങ്ങളിൽ ഒരു പ്രശ്നമായെടുക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ഒരു ഓഫ്: സ്വന്തം ചിത്രം നാമനിർദ്ദേശം ചെയ്യുമ്പോൾ ഇർവിൻ അതിനനുകൂലമായി വോട്ടു ചെയ്യുക കൂടിയാണ്. മറ്റുള്ളവരെടുത്ത ചിത്രങ്ങൾക്കെല്ലാം ഇർവിൻ അപൂർണ്ണമെന്നുള്ള വാദത്തോടെ എതിർത്ത് വോട്ട് ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ അപൂർണ്ണ ചിത്രങ്ങൾക്ക് എതിർത്തുവോട്ടുചെയ്യുകയും സ്വന്തം അപൂർണ്ണ ചിത്രങ്ങൾക്ക് അനുകൂലവോട്ട് ചെയ്യുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ?--അജയ് ബാലചന്ദ്രൻ (സംവാദം) 09:01, 21 ജനുവരി 2014 (UTC)[മറുപടി]
പ്രശ്നം ഒരു കപ്പലോളമുണ്ട് ഇർവിൻ (എന്തായാലും കപ്പലിൽ കട്ട് ഓഫ് ആയത് ഏതു ഭാഗമാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല - അതിന്റെ പശ്ചാത്തലത്തിലെ സാധനങ്ങൾ കണ്ട് ഇർവിൻ കൺഫ്യൂഷനിലായതാണെന്നും പിന്നെ താൻ പിടിച്ച മുയലിന്റെ കൊമ്പിന്റെ എണ്ണം കുറയ്ക്കണ്ട എന്ന തീരുമാനമെടുത്തതാണെന്നും ഞാൻ ഊഹിക്കുന്നു - അതേ കൺഫ്യൂഷൻ ഉണ്ടാകാവുന്ന ഫോട്ടോകൾ ആണ് അരയന്നക്കൊക്കും സീബ്രയും). എന്തായാലും ഇർവിനാണ് ആദ്യമേ ഇരട്ടത്താപ്പ് കാണിച്ചുകൊണ്ടിരിക്കുന്നത്. ഇരുണ്ടിരിക്കുന്നു എന്നുപറഞ്ഞ് ഇർവിൻ ധാരാളം ചിത്രങ്ങൾക്ക് എതിർത്ത് വോട്ടു ചെയ്തിട്ടുണ്ട്. പക്ഷേ താഴെ ഇർവിനെടുത്ത മാറായുടെ ചിത്രത്തിന് അനുകൂലവോട്ട് (അതും ഇരുണ്ടതു തന്നെ). വ്യക്തമല്ല/ഫോക്കസിലല്ല എന്നു പറഞ്ഞ് ഇർവിൻ ധാരാളം ചിത്രങ്ങൾക്ക് എതിർത്ത് വോട്ടുചെയ്തിട്ടുണ്ട്. പക്ഷേ ഇർവിന്റെ മേഡൂസയ്ക്കും ഹെലിക്കോണിയയ്ക്കും അനുകൂലവോട്ട് (രണ്ടിലും ഫോക്കസിലല്ലാത്തതും വ്യക്തമല്ലാത്തതുമായ ഭാഗങ്ങളുണ്ട്). ഹെലിക്കോണിയ എന്ന ചിത്രത്തിന്റെ ഭാഗങ്ങൾ വെളിയിൽ പോയിട്ടില്ല എന്നാണോ പറയുന്നത്? ഹെലിക്കോണിയ ഒരു സസ്യമല്ലേ? ഇലയും തണ്ടും മറ്റും അതിന്റെ ഭാഗമല്ലേ? അങ്ങനെയല്ലെങ്കിൽ ഹനുമാൻ കുരങ്ങിന്റെ ഒരു ഭാഗങ്ങളും വെളിയിൽ പോയിട്ടില്ല എന്ന് ഞാനും പറയും. ഞാൻ ഹനുമാൻ കുരങ്ങിന്റെ വാലിന്റെ അറ്റം കാണിക്കുക എന്ന ഉദ്ദേശത്തിലല്ല ഫോട്ടോ ക്രോപ്പ് ചെയ്തത്. അതിന്റെ ട്രങ്കും (ഉടൽ) പരിസ്ഥിതിയും വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ്. ഇർവിന് വാലിന്റെ അറ്റമില്ലാത്തത് അപൂർണ്ണമായി തോന്നാം. എനിക്ക് ഇലയുടെ പകുതിയില്ലാത്തത് അപൂർണ്ണമായി തോന്നിക്കൂടേ?
ഇനി മറായുടെ ചിത്രത്തിൽ അതിന്റെ കാലിന്റെ അറ്റം കാണുന്നില്ലല്ലോ? (പുല്ലും ചെറിയ കല്ലും കൊണ്ട് മറഞ്ഞിരിക്കുന്നു) സീബ്രയുടെ ചിത്രത്തിൽ അതിന്റെ ചുണ്ടിന്റെ അറ്റവും കുളമ്പിന്റെ അറ്റവും കാണുന്നില്ലല്ലോ എന്നൊക്കെ പറഞ്ഞ് വേണമെങ്കിൽ ഒരു എതിർപ്പുവോട്ട് ആർക്കും ചെയ്യാവുന്നതാണ്.
വിക്കിപീഡിയയിൽ ഒരു ജീവിയുടെയോ വസ്തുവിന്റെയോ ചിത്രം തിരഞ്ഞെടുത്ത ചിത്രമാക്കുന്നതിന് അതിന്റെ പൂർണ്ണമായ ചിത്രീകരണം വേണമെന്ന് പറയുന്നത് ഒരർത്ഥവുമുള്ള വാദമാണെന്ന് എനിക്ക് തോന്നുന്നില്ല. ഈഫൽ ടവർ മേഘം കൊണ്ട് ഭാഗികമായി മറഞ്ഞിരിക്കുന്നത് വളരെ വിജ്ഞാനപ്രദമായ ഒരു ചിത്രമാണെന്നുവരാം. അമ്മക്കുരങ്ങിന്റെ പിന്നിൽ മറഞ്ഞുനിന്ന് ക്യാമറയെ നോക്കുന്ന കുട്ടിക്കുരങ്ങ് തിരഞ്ഞെടുക്കാവുന്ന ചിത്രമായിക്കൂടേ? ഒരു വിമാനത്തിന്റെ മുൻപകുതിയുടെ മാത്രം ചിത്രത്തിന് വൈജ്ഞാനികമൂല്യമൊന്നുമില്ല എന്നുപറഞ്ഞാൽ എനിക്ക് ചിരിക്കാനേ സാധിക്കൂ. മറ്റു ചിത്രങ്ങൾക്കെതിരായുള്ള ഇർവിന്റെ അഭിപ്രായങ്ങൾ ഇർവിന്റെ ചിത്രങ്ങൾക്കും മറ്റുള്ളവർ ബാധകമാക്കുന്നത് എന്തായാലും തെറ്റല്ലല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 12:04, 21 ജനുവരി 2014 (UTC)[മറുപടി]
നടുനീളെ എഴുതിയാൽ കാര്യങ്ങൾ ശരി ആവില്ല , ഞാൻ പറഞ്ഞ കാര്യങ്ങൾ എന്റെ ചിത്രങ്ങൾക്കും ബാധക്കം ആണ് , അല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല . പുതിയതായി എനിക്ക് ഒന്നും പറയാൻ ഇല്ല മുക്കളിൽ പറഞ്ഞത് തന്നെയേ എനിക്ക് പറയാൻ ഉള്ളൂ ചെങ്ങാതി - Irvin Calicut....ഇർവിനോട് സംവദിക്കാൻ12:27, 21 ജനുവരി 2014 (UTC)[മറുപടി]
വിജ്ഞാനകോശത്തിനു യോജിച്ച സൈഡ്‌വ്യൂ ചിത്രമാണ്. പക്ഷേ പിന്നിലുള്ള സീബ്രയുടെ ഭാഗങ്ങൾ കൺഫ്യൂഷനുണ്ടാക്കുന്നുണ്ട്. സൂവിൽ നിന്നെടുത്തതാണെന്ന് പെട്ടെന്നുതന്നെ മനസ്സിലാകുന്ന തരം ചിത്രങ്ങളോട് എനിക്ക് മാനസികമായ ഒരു അകൽച്ചയുണ്ട്.
വെള്ളക്കടുവ ഒരു സ്വാഭാവിക വന്യജീവിയല്ല. ബ്രീഡ് ചെയ്തെടുത്തതും സാധാരണ കടുവകളുമായി മത്സരിച്ച് സെലക്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യത കുറവുള്ളതുമായ ഒരു ക്യൂരിയോസിറ്റി മാത്രമാണത്. വന്യ സാഹചര്യത്തിൽ വെള്ളക്കടുവയെ ചിത്രീകരിക്കാൻ സാധിക്കും - പക്ഷേ അതാണ് അസ്വാഭാവികം, സൂവിലെ ചിത്രമല്ല. പിന്നെ ഇതൊക്കെ ഓരോ ചിത്രം നോക്കുമ്പോൾ അപ്പോഴുള്ള മാനസികാവസ്ഥ വച്ചു തോന്നുന്ന അഭിപ്രായങ്ങളല്ലേ? അല്ലാതെ ഇംഗ്ലീഷ് വിക്കിയിലെയോ കോമൺസിലെയോ പോലെ കൃത്യമായ മാനദണ്ഡങ്ങളൊന്നും ഇവിടെയില്ലല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:51, 21 ജനുവരി 2014 (UTC)[മറുപടി]
താങ്കളുടെ തെറ്റിദ്ധാരണ മാറ്റാൻ മൂന്ന് കാര്യങ്ങൾ പറയാം. ഒന്ന് - ലോകത്തുള്ള ബഹുഭൂരിപക്ഷം വെള്ളക്കടുവകളും മൃഗശാലകളിലാണുള്ളത്. രണ്ട് - ഇവയെ കാടുകളിൽ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത്തരം മ്യൂട്ടന്റ് കടുവകൾ കാടുകളിൽ പ്രജനനം നടത്തുന്നതായുള്ള തെളിവുകളൊന്നുമില്ല. മൂന്ന് - ഇന്നുള്ള വെള്ളക്കടുവകളെല്ലാം റേവയിലെ മഹാരാജാവ് കാട്ടിൽ നിന്ന് പിടികൂടിയ ഒരു വെള്ളക്കടുവയെ പിടിയിൽ ബ്രീഡ് ചെയ്ത് ഉണ്ടാക്കിയ സാധാരണ കടുവക്കുട്ടികളുമായി വീണ്ടും ഇണചേർത്തുണ്ടാക്കിയ വംശപരമ്പരയിൽ പെട്ടവയാണ്. ഇന്ന് ഒരു വെള്ളക്കടുവയുടെ ഫോട്ടോ എടുക്കുകയാണെങ്കിൽ കൂടുതൽ "സ്വാഭാവികം" മൃഗശാലയിലെ ഫോട്ടോയാണ്. എന്തായാലും അത് ഇവിടെ ഒരു വിഷയമല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 11:39, 21 ജനുവരി 2014 (UTC)[മറുപടി]
- ചങ്ങാതീ, ഏതു സ്ഥലത്താണ് ഒരു ജീവി കാണാൻ സാദ്ധ്യത (സ്വാഭാവികത) എന്നതാണ് ഇതിന്റെ മാനദണ്ഡം. ഭൂരിപക്ഷം സീബ്രകളും മൃഗശാലകളിലല്ലല്ലോ കാണപ്പെടുന്നത്? ഇന്ന് മനുഷ്യരുടെ അറിവിൽ ലോകത്തുള്ള ഒരു വെള്ളക്കടുവയും "സ്വാഭാവിക" വന്യജീവിയല്ല എന്ന വസ്തുത ഇർവിന് മനസ്സിലായിട്ടില്ല എന്നു തോന്നുന്നു - അല്ലേ. സാരമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 12:09, 21 ജനുവരി 2014 (UTC)[മറുപടി]
എന്റെ ഇർവിൻ ജീ, ഡിസ്കവറി ചാനലും നാഷണൽ ജിയോഗ്രാഫിക്കുമേ ഞാൻ ടി.വി.യിൽ കാണാറുള്ളൂ. ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്ന പ്രോഗ്രാമുകൾ ഞാൻ പലതവണ ടി.വി.യിൽ കണ്ടിട്ടുമുണ്ട്. "വെള്ളക്കടുവ ഒരു സ്വാഭാവിക വന്യജീവിയല്ല" എന്നു ഞാൻ പറഞ്ഞിട്ടും ഇതെപ്പറ്റി മലയാളം വിക്കിപീഡിയയിലെ ലേഖനം മാത്രം വായിച്ചിട്ടാണ് ഇർവിൻ എന്റെ "തെറ്റിദ്ധാരണ മാറ്റാൻ" വന്നത്. എന്നിട്ടും മുയലിന്റെ കാര്യം പറഞ്ഞുവരുന്നത് തമാശ തന്നെ. സാരമില്ല പോട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 12:45, 21 ജനുവരി 2014 (UTC)[മറുപടി]
ഈ ചിത്രത്തിന്റെ ചെറിയ പതിപ്പ് പ്രധാന താളിൽ വരുമ്പോൾ എഴുത്തുകൾ വായിക്കാൻ കഴിയുകയില്ല. അതൊരു കുഴപ്പമായി കണക്കാക്കേണ്ടതുണ്ടോ? ഏതെങ്കിലും മാനദണ്ഡം അതുമൂലം പാലിക്കാത്തതുണ്ടോ? ഇല്ലെങ്കിൽ ഇതൊരു അനുകൂല വോട്ടായി കണക്കാക്കാവുന്നതാണ്. --വിക്കിറൈറ്റർ : സംവാദം15:12, 13 ഡിസംബർ 2013 (UTC)[മറുപടി]
അതും ചിത്രവുമായി എന്താണ് ബന്ധം? താങ്കളുടെ വാദപ്രകാരം, മേൽപ്പറഞ്ഞ കണ്ടിന്യൂസ്ലി ഇൻ കാപ്റ്റിവിറ്റി ഫോർ ദ് എന്റൈർ ലൈഫിനെ എങ്കിലും ചിത്രം വിജ്ഞാനകോശത്തിൽ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ടാവുമെല്ലോ. :-) --പ്രവീൺ:സംവാദം20:59, 12 മാർച്ച് 2014 (UTC)[മറുപടി]
അതുകൊണ്ട് എനിക്ക് എതിർത്ത് വോട്ട് ചെയ്യാൻ പാടില്ല എന്നില്ലല്ലോ സർ, എന്ത്, ഏത് അവസരത്തിലും നാട്ടാന എന്ന പദം പോലും ഉപയോഗിക്കുന്നതിന് എതിരാണ് ഞാൻ, കാട്ടാനയുടെ ചിത്രമായിരുന്നെങ്കിൽ അനുകൂലിച്ച് വോട്ട് ചെയ്തേനേ. It may be my POV, OK? :) --Vinayaraj (സംവാദം) 12:51, 13 മാർച്ച് 2014 (UTC)[മറുപടി]
സാറ് എതിർത്ത് വോട്ട് ചെയ്യരുത് എന്നല്ലല്ലോ പറഞ്ഞത്. അതിനുപയോഗിച്ച വാദം ചിത്രവുമായി ഒരു ബന്ധവുമില്ലാത്തതാണന്നല്ലേ സർ (ചിത്രം മഹത്തരമാണെന്ന് പറഞ്ഞതായി കരുതേണ്ട :-))--പ്രവീൺ:സംവാദം02:41, 25 മാർച്ച് 2014 (UTC)[മറുപടി]